കൊല്ലം: പുനലൂര്‍ പോലീസ് സബ് ഡിവിഷനില്‍ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷനില്‍ വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ 18 പേരെ അറസ്റ്റുചെയ്തു. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന്റെ നിര്‍ദ്ദേശപ്രകാരം പുനലൂര്‍ ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പിടിയിലായ ഇവരെ വിവിധ കോടതികളില്‍ ഹാജരാക്കി.
















