Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ ഭവന പദ്ധതി: അന്തിമ പട്ടിക പ്രസിദ്ധീകരണം നീളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 09:59 pm IST
in Kerala

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരണം നീളും. കുടുംബശ്രീ മുഖേന സര്‍വ്വെ ചെയ്ത് പ്രസിദ്ധീകരിച്ച ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്താനുളള നടപടി എങ്ങുമെത്താത്തതാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീളാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 30ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതി. നൂറുകണക്കിന് അനര്‍ഹര്‍ കുടുംബശ്രീ സര്‍വ്വേയിലൂടെ ലിസ്റ്റില്‍ കടന്നുകൂടി. സര്‍വ്വേയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ജൂലൈ 30 ന് പ്രസിദ്ധീകരിച്ചിരുന്നു.

തുടര്‍ന്ന് അതിന്മേലുളള ആക്ഷേപങ്ങള്‍ ക്ഷണിച്ച് തിരുത്തിയ പട്ടിക ആഗസ്ത് 10ന് പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍വ്വേ ചെയ്ത പട്ടിക തെറ്റാണെന്നും അര്‍ഹരായവര്‍ പലരും പട്ടികയിലിടം കണ്ടെത്തിയില്ലെന്നും അനര്‍ഹര്‍ കടന്നു കൂടിയെന്നും പരാതി ഉയര്‍ന്നതിനാല്‍ പട്ടിക 20 ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.

പിന്നീട് പരാതി പരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 30 വരെ നീട്ടുകയായിരുന്നു. എന്നാല്‍ ഇനിയും ഒട്ടുമിക്ക പഞ്ചായത്തുകളിലും അര്‍ഹരായവരേയും അല്ലാത്തവരേയും കണ്ടെത്താനുളള പ്രാഥമിക നടപടിക്രമങ്ങള്‍പോലും ആരംഭിച്ചിട്ടില്ല.

പരാതി പരിശോധിക്കുന്നതിന് ആരോഗ്യ-കൃഷി വകുപ്പ് ജീവനക്കാരേയും അംഗന്‍വാടി വര്‍ക്കര്‍മാരേയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വകുപ്പിലെ സീസണ്‍ സമയത്തെ വര്‍ദ്ധിച്ച ജോലി ഭാരം ചൂണ്ടിക്കാട്ടി പുനര്‍സര്‍വ്വേയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ സര്‍വ്വേകള്‍ പലയിടത്തും നടന്നിട്ടില്ല. തെളിവുകള്‍ ശേഖരിച്ച് ഹിയറിംഗിന് വിളിച്ച് അപ്പീല്‍ കമ്മിറ്റി പരിശോധിച്ച് യാഥാര്‍ത്ഥ്യം കണ്ടെത്തി വേണം അര്‍ഹരെ കണ്ടെത്താന്‍.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്. കാര്‍ഡുടമകളായ മാതാപിതാക്കളുടെ പേരില്‍ വീടുകള്‍ ഉണ്ട് എന്നതിനാല്‍ കാര്‍ഡിലെ അംഗങ്ങളായ മക്കള്‍ക്കുള്‍പ്പെടെ പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അര്‍ഹരല്ല. ഭാഗിക്കാത്ത കൂട്ടു സ്വത്തിന് ഉടമകളായ കുടുംബങ്ങള്‍ക്കും വീടിനര്‍ഹതയില്ല. ഇതിനിടയിലാണ് അര്‍ഹരെ കണ്ടെത്തുന്നത് സംബന്ധിച്ച് സര്‍വ്വത്ര ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

അഥീല അബ്ദുളള ചീഫ് എക്‌സിക്യട്ടീവ് ഓഫീസറായ ലൈഫ് മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യാതൊരു പരിശീലനവും നിര്‍ദ്ദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി തദ്ദേശ സ്ഥാപന ജീവനക്കാരെ എല്‍പ്പിച്ചത് കടുത്ത ജോലി ഭാരമാണ് തങ്ങള്‍ക്കുണ്ടാക്കിയിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അര്‍ഹരുടെ സമ്പൂര്‍ണ്ണ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാര്‍. ചുരുങ്ങിയത് 15 ദിവസം കൂടി അധിക സമയം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അടുത്ത ദിവസം മുതല്‍ ഓണ അവധികള്‍ കൂടി കടന്നുവരുന്നതോടെ പദ്ധതിയുടെ ലിസ്റ്റ് പ്രസിദ്ധീകരണം എന്താകുമെന്ന് പറയാന്‍ കഴിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.