ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മത്സരിക്കുന്ന മരിയ ഷറപ്പോവ ആദ്യ റൗണ്ടില്‍ ലോക രണ്ടാം നമ്പറായ സിമോണ ഹാലേപ്പിനെ നേരിടും. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന ് പതിനഞ്ചുമാസത്തെ വിലക്കിനുശേഷം ഇതാദ്യമായാണ് ഷറപ്പോവ ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
സിമോണയും ഷറപ്പോവയും ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ആറു പ്രാവശ്യവും ഷറപ്പോവയാണ് വിജയം നേടിയത്. കഴിഞ്ഞ ഞായറാഴ്ച സിന്‍സിനാറ്റി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വിംബള്‍ഡണ്‍ ചാമ്പ്യനായ ഗാര്‍ബീന്‍ മുഗുരുസ സിമോണയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: