പാരീസ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. ബജറംഗ് പൂനിയ (65 കിഗ്രാം), പ്രവീണ്‍ റാണ (74കിഗ്രാം), അമിത് ധന്‍കര്‍ (70 കിഗ്രാം) , സത്യവര്‍ത്ത് കദിയാന്‍ (97) എന്നീ ഇന്ത്യന്‍ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി.പൂനിയയും റാണയും പ്രീ- ക്വാര്‍ട്ടര്‍വരെയെത്തി. നിലവിലുളള ഏഷ്യന്‍ ചാമ്പ്യനായ പൂനിയ പ്രീ- ക്വാര്‍ട്ടറില്‍ ജോര്‍ജിയയുടെ സുരഭിയോട് തോറ്റു. റാണയെ അസര്‍ബൈജാന്റെ ഹസനോവ് പരാജയപ്പെടുത്തി.
















