കോഴിക്കോട്: ദേശീയ പതാകയെ അപമാനിച്ചതിന് മലയാള മനോരമയ് ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തു. ആഗസ്റ്റ് 15ന് പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ചിത്രത്തിനെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്.
ബിജെപി എടക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു കുറുപ്പാണ് ഇതു സംബന്ധിച്ച് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. നാഷണല്‍ ഓണേഴ്‌സ് ആക്ട് 1971 നിയമപ്രകാരമാണ് കേസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നടക്കാവ് എസ്‌ഐ എസ്. സജീവ് പറഞ്ഞു.
23-ാം തിയ്യതി ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നിയമോപദേശം തേടിയ ശേഷം പോലീസ് കേസ്സെടുക്കുകയായിരുന്നു.
















