Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിയും മനുഷ്യനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:04 pm IST
inSamskriti

 മക്കളേ,

ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്ന് മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ മൂലം പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു എന്നതാണ്. തോക്കിന്‍ കുഴലിനുമുന്നില്‍ നില്‍ക്കുന്ന ഒരു പട്ടാളക്കാരന് എത്രമാത്രം ജാഗ്രത ഉണ്ടായിരിക്കുമോ അതിലുമേറെ ജാഗ്രതയോടെ പ്രകൃതിയെ സംരക്ഷിക്കുവാന്‍ നമ്മള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ മാനവരാശിക്ക് ഈ ഭൂമിയില്‍ നിലനില്‍പുള്ളു.

മനുഷ്യന്‍ പ്രകൃതിയില്‍ നിന്നു ഭിന്നനല്ല, പ്രകൃതിയുടെതന്നെ ഭാഗമാണ്. അവന്‍ നിലനില്‍ക്കുന്നതുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പ്രകൃതിയുടെ താളലയം നഷ്ടപ്പെടുമ്പോള്‍ പ്രകൃതി സംഹാരതാണ്ഡവമാടുവാന്‍ ആരംഭിക്കും. അതാണ് ഇന്നു വര്‍ദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങള്‍ക്കു കാരണം.

ഈ ഭൂമി ഈ രീതിയില്‍ നമ്മളെ വേദനിപ്പിക്കുവാന്‍ എന്താണു കാരണം? മക്കള്‍ ഒന്നോര്‍ക്കണം, പ്രകൃതി നമുക്കുവേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു. ഒരു വൃക്ഷത്തെ നോക്കുക, അത് ഫലം തരുന്നു, തണല്‍ തരുന്നു, കുളിര്‍മ്മ പകരുന്നു. അതിനെ വെട്ടിയാലും വെട്ടുന്നവനും തണല്‍ വിരിക്കുന്നു. നദിയാകട്ടെ മനുഷ്യരുടെ അഴുക്കു മുഴുവന്‍ സ്വീകരിക്കുമ്പോഴും അവര്‍ക്ക് ശുദ്ധജലം നല്‍കാന്‍ വെമ്പുന്നു. ഇങ്ങനെ പ്രകൃതിയിലെ ഏതൊന്നെടുത്തു നോക്കിയാലും അവയെല്ലാം നമുക്കുവേണ്ടി എന്തെന്തു ത്യാഗമാണു സഹിക്കുന്നത്. പക്ഷേ, നമ്മള്‍ പ്രകൃതിയോട് എന്താണ് ചെയ്യുന്നത്? ഒരു വൃക്ഷം വെട്ടിയാല്‍ പത്തു തൈ വയ്‌ക്കണമെന്നു പറയും. പക്ഷെ, എത്ര പേര്‍ അതനുസരിക്കുന്നു? അഥവാ, അതനുസരിച്ചാല്‍ തന്നെ, നഷ്ടപ്പെട്ട വൃക്ഷത്തിനു പകരം ഈ കൊച്ചു തൈകള്‍കൊണ്ട് എങ്ങനെ പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍ സാധിക്കും?

വലിയ വൃക്ഷം പ്രകൃതിക്കു ചെയ്യുന്ന ഗുണം ഒരു ചെറിയ തൈയ്‌ക്കു കൊടുക്കുവാന്‍ കഴിയില്ല. ഒരു മുതിര്‍ന്ന മനുഷ്യന്‍ ചെയ്യുന്ന ജോലി ഒരു കൊച്ചുകുട്ടിക്കു ചെയ്യുവാന്‍ പറ്റുമോ? അയാള്‍ ഒരുകുട്ട മണ്ണു ചുമന്നിടുമ്പോള്‍, ഒരു കൊച്ചുകുട്ടിക്ക് ഒരു സ്പൂണില്‍ അല്‍പം മണ്ണു കോരിയിടുവാന്‍ കഴിഞ്ഞേക്കും. അത്രതന്നെ. ഒരു വീപ്പ വെള്ളം ശുദ്ധീകരിക്കാന്‍ നൂറു മില്ലി പൊടിയിടുന്നതിനുപകരം ഒരു മില്ലി പൊടിയിട്ടാല്‍ ഉദ്ദേശിച്ച ഫലം കിട്ടുമോ? ഇതുപോലെയാണ് ഇന്നത്തെ പ്രകൃതി സംരക്ഷണത്തിന്റെ അവസ്ഥ. കുളിര്‍മ്മ പകര്‍ന്നു നമ്മെ തലോടിയിരുന്ന ചെറുതെന്നല്‍ വന്‍ചുഴലിയായി മാറിയിരിക്കുന്നു. ഇതുവരെ നമുക്കു താങ്ങായിരുന്ന ഭൂമി ഇന്നു നമ്മെ പാതാളത്തിലേയ്‌ക്ക് ആഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. അതു പ്രകൃതിയുടെ കുറ്റമല്ല. നമ്മള്‍ ചെയ്ത അധര്‍മ്മത്തിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ശവക്കുഴി നമ്മള്‍ തന്നെ തോണ്ടുന്നതുപോലെയാണിത്.

വൃക്ഷങ്ങളെ പൂജിക്കണമെന്ന് ഋഷീശ്വരന്മാര്‍ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണതിലൂടെ അവര്‍ പഠിപ്പിച്ചത്. പൂജയ്‌ക്കുവേണ്ടി ചെടികള്‍ വീട്ടുമുറ്റത്തു നട്ടുവളര്‍ത്തി, അതിലെ പുഷ്പങ്ങളിറുത്തു ദേവന് അര്‍ച്ചിക്കുന്നതും, ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതും മറ്റും അന്തരീക്ഷശുദ്ധിക്കു നല്ലതാണ്. ഇന്ന് അന്തരീക്ഷത്തിലുള്ളത് പുഷ്പങ്ങളുടെ മണമോ, എണ്ണയില്‍ കത്തുന്ന തിരിയുടെ ഗന്ധമോ അല്ല, ഫാക്ടറിയില്‍ നിന്നുള്ള വിഷപ്പുകയുടെ ഗന്ധമാണ്. ഇന്ന് അന്തരീക്ഷം വളരെയധികം മലിനപ്പെട്ടു കഴിഞ്ഞു.

പണ്ട് മനുഷ്യരുടെ ആയുസ്സ് നൂറ്റിയിരുപത് ആയിരുന്നുവെങ്കില്‍ ഇന്നത് എണ്‍പതും അറുപതും ആയി ചുരുങ്ങി. കൂടാതെ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, ആരോഗ്യം നശിക്കുന്നു. ഈ സ്ഥിതിയിലാണ് ഇന്നു നമ്മുടെ മുന്നോട്ടുള്ള പോക്ക്. ഭൂമിയില്‍ സ്വര്‍ഗ്ഗം പടുത്തുയര്‍ത്താനാണ് മനുഷ്യന്റെ ശ്രമം. പക്ഷേ, ഫലത്തില്‍ അവന്‍തന്നെ ഇവിടം നരകമായി മാറ്റിയിരിക്കുന്നു. മധുരം കഴിക്കുവാന്‍ ആഗ്രഹമുണ്ട്, പക്ഷേ അസുഖംമൂലം അതു സാധിക്കുന്നില്ല. നദികളില്‍ നീന്തിക്കുളിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ എങ്ങും മലിനജലം മാത്രം. ഇങ്ങനെ ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ മനുഷ്യന് അവന്റെ ആഗ്രഹത്തിനൊത്തു നീങ്ങാന്‍ പറ്റുന്നില്ല. സ്വയം സൃഷ്ടിച്ച കുരുക്കഴിക്കാനാകാതെ അവന്‍ കുഴയുകയാണ്.

മക്കളെ, ആദ്യം നമ്മള്‍ സംരക്ഷിക്കേണ്ടതു പ്രകൃതിയെയാണ്. എങ്കിലേ നമുക്കു നിലനില്‍പ്പുള്ളൂ. പണത്തിനുവേണ്ടി, സ്വാര്‍ത്ഥതയ്‌ക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നതു നമ്മള്‍ അവസാനിപ്പിക്കണം. അതോടൊപ്പം എല്ലാ മക്കളും അവരവരുടെ വീടുകളില്‍ കുറച്ചു സ്ഥലത്തെങ്കിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. ശ്രുതിയും താളവും ശരിയായി ഒത്തുചേരുമ്പോള്‍ സംഗീതം നമുക്ക് ആനന്ദം പകരും. അതുപോലെ മനുഷ്യനും പ്രകൃതിയും പരസ്പരം കൈകോര്‍ത്ത് മുന്നോട്ടു പോകുമ്പോള്‍ ഈ ഭൂമി സ്വര്‍ഗ്ഗമായിത്തീരും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.