ലാസ്‌വെഗാസ്: ബോക്‌സിങ് ഇതിഹാസം ഫ്‌ളോയിഡ് മേയ്‌െവതറും ആയോധനകലകളുടെ സൂപ്പര്‍ സ്റ്റാര്‍ കോനോര്‍ മക്ഗ്രിഗറും തമ്മിലുളള ബോക്‌സിങ് മത്സരം ഇന്ന് ഇവിടെ നടക്കും.
ലാസ്‌വെഗാസിലെ ടി മൊബൈല്‍ ഗോദയില്‍ നടക്കുന്ന ഈ പോരാട്ടം 200 രാജ്യങ്ങില്‍ തത്സമയം കാണാനാകും. മഹാസംഭവമാകും ഈ മത്സരം.ലോകത്താകെ ദശലക്ഷകണക്കിന് ആരാധകര്‍ക്ക് മത്സരം തത്സമയം കാണാനാകുമെന്ന് ചാമ്പ്യന്‍ഷിപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ദാനാ വൈറ്റ് പറഞ്ഞു.
രണ്ടുതവണ യുഎഫ്‌സി ലോക ചാമ്പ്യനായ മക്ഗ്രിഗര്‍ ഇതാദ്യമായാണ് പ്രൊഫഷണല്‍ ബോക്‌സിങ് മത്സരത്തിനിറങ്ങുന്നത്. ആദ്യ റൗണ്ടില്‍ തന്നെ മേയ്‌വെതറിനെ തോല്‍പ്പിക്കാനാകുമെന്ന് മക്ഗ്രിഗര്‍ പറഞ്ഞു. നാല്‍പ്പതുകാരനായ മേയ്‌വെതര്‍ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബോക്‌സറായിരുന്നു. തോല്‍വിയറിയാത്ത 49-0 ന്റെ റെക്കോര്‍ഡുമായാണ് മേയ്‌വെതര്‍ 2015 ല്‍ വിരമിച്ചത്.
















