തൊടുപുഴ: നഗരത്തില്‍ വിവിധയിടങ്ങളിലായി വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. നഗരത്തിലെ ചില പ്രമുഖ സ്‌കൂളുകളിലെ കുട്ടികളാണ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.
സ്‌കൂളിലെ പ്രശ്‌നത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കമാണ് തെരുവില്‍ ഏറ്റുമുട്ടന്നതിലേയ്‌ക്ക് വളര്‍ന്നത്. ആദ്യം ബസ് സ്റ്റാന്‍ഡിന് അകത്തും, തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിന് താഴെ പാലാ റോഡിലും വച്ച് ഉന്തും തള്ളുമുണ്ടായി. ഐഎംഎ റോഡില്‍ വച്ച് കുട്ടികള്‍ വീണ്ടും ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. ഇവരെ കണ്ട വിദ്യാര്‍ത്ഥികള്‍ വിരണ്ടോടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ത്ഥി പ്ലസ്ടുവിനാണ് പഠിക്കുന്നതെന്നും ബാക്കിയുള്ളവര്‍ 10ലും പ്ലസ് വണ്ണിലുമാണെന്നും പോലീസ് പറഞ്ഞു.
















