കൊച്ചി: കാക്കനാട്ട്, കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഒഫീസില്‍ കേന്ദ്ര സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ മിന്നല്‍ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് മന്ത്രി എത്തിയത്.
മന്ത്രി ഫയലുകള്‍ പരിശോധിച്ചു. ഹാജരാകാത്തവരുടെവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. ജീവനക്കാര്‍ക്ക് ഓണാശംസയും നേര്‍ന്ന ശേഷമാണ് മന്ത്രി മടങ്ങിയത്.
ഉച്ചയ്‌ക്ക് ആര്‍എസ്എസ് സംസ്ഥാനകാര്യാലയം, സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍, ജന്മഭൂമി എന്നിവിടങ്ങളും മന്ത്രിസന്ദര്‍ശിച്ചിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷമാണ് മടങ്ങിയത്.
















