മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനത്തില്‍ സ്ഥിരത കൈവരിക്കുന്നതിനും പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിനും പ്രാധാന്യം നല്‍കുമെന്ന് നോണ്‍ എക്‌സിക്യൂട്ടിവ് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി.
താന്‍ കമ്പനിയുടെ ഭാവിക്കാണ് പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ വെല്ലുവിളികളെയും നേരിടുമെന്നും നിക്ഷേപകരുടെ യോഗത്തില്‍ അദേഹം പറഞ്ഞു.
എന്‍. ആര്‍. നാരായണ മൂര്‍ത്തിയുടെ ആരാധകനായ താന്‍ ഇന്‍ഫോസിസും മൂര്‍ത്തിയും മറ്റു സ്ഥാപകരുമായുള്ള ആരോഗ്യപരമായ ബന്ധം ഉറപ്പുവരുത്തും. കമ്പനിയിലെ പൊരുത്തകേടുകള്‍ ഇല്ലെന്ന് ഉറപ്പാക്കും. എല്ലാവരും ഒരേ സ്ഥാപനത്തിന്റെ ഭാഗമാണെന്നും ബോര്‍ഡും സ്ഥാപകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിലേകനി പറഞ്ഞു. കമ്പനിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തനിക്ക് ഓക്ടോബറിലെ സാധിക്കൂ. ചെയര്‍മാന്‍ എന്ന നിലയില്‍ ഇന്‍ഫോസിസിന്റെ ഭരണവും പ്രവര്‍ത്തനവും മികവുറ്റതാക്കുംമെന്നും അദേഹം പറഞ്ഞു.
ബയോമെട്രിക്ക് തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ശില്‍പിയായ നന്ദന്‍ നിലേകനിയെ ചെയര്‍മാനായി പ്രഖ്യാപിച്ചത് വ്യാഴാഴ്‌ച്ചയാണ്. നിലേകനി ഇന്‍ഫോസിസിന്റെ സിഇഒ ആയി 2002 മുതല്‍ 2007 വരെ പ്രവര്‍ത്തിച്ചിരുന്നു. എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെയും എസ്. ഗോപാലകൃഷ്ണന്റെയും ഒപ്പം 1981 ല്‍ ഇന്‍ഫോസിസ് സ്ഥാപിക്കുന്നതിന് എഴ് എന്‍ജിനിയറില്‍മാരില്‍ ഓരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട് നിലേകനി.
ഒരു മാസത്തോളമായി ഇന്‍ഫോസിസ് മുഖ്യസ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ബോര്‍ഡ് അംഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനും കോര്‍പ്പറേറ്റ് ഭരണത്തിന്റെ അപാര്യാപ്തതയ്‌ക്കും നിലേകനിയുടെ നിയമനം തടയിടും. ആദ്യത്തെ ഇന്‍ഫോസിസിന്റെ സ്ഥാപകനല്ലാത്ത സിഇഒ വിശാല്‍ സീക്ക. മൂര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് പടിയിറങ്ങിയത്. ഇതേ തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു.
















