ന്യൂദല്‍ഹി: രണ്ട് ഇന്ത്യന്‍ കായികതാങ്ങള്‍ കൂടി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. ജാവലിന്‍ ത്രോ താരം സുമന്‍ ദേവിയും ഷോട്ട് പുട്ട് താരം രമണ്‍പ്രീത് കൗറുമാണ് ഡോപ്പ് ടെസ്റ്റില്‍ കുടങ്ങിയത്.
ജൂണ്‍ 25 മുതല്‍ 27 വരെ പാട്യാലയില്‍ നടന്ന ട്രയല്‍സിനിടയ്‌ക്കുളള പരിശോധനയിലാണ് ഇവര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി കണ്ടെത്തിയത്. ഇരുവരെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നാലുവര്‍ഷം വിലക്ക് ലഭിക്കും.
നേരത്തെ ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
















