പാരീസ്: ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യയുടെ സാക്ഷി മാലിക്ക് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി.
60 കിഗ്രാം വിഭാഗത്തില്‍ സാക്ഷിയെ ജര്‍മനിയുടെ ലൂയിസ നിമേഷ് 3-1 ന് തോല്‍പ്പിച്ചു.
ഇന്ത്യയുടെ വിനേഷ് ഫോഗട്ടും തോറ്റു പുറത്തായി.രണ്ടു തവണ ലോക ജൂനിയര്‍ ചാമ്പ്യനായ വിക്‌ടോറിയ ആന്റണിയാണ് വിനേഷിനെ തോല്‍പ്പിച്ചത്.
ഇന്ത്യയുടെ മറ്റു താരങ്ങളായ ശീതള്‍ ടോമര്‍ (53 കിഗ്രാം), നവ്‌ജ്യോത് കൗര്‍ (69) എന്നിവരും പുറത്തായി. ശീതളിനെ റുമാനിയയുടെ എസ്‌റ്റേറയും നവ്‌ജ്യോത് കൗറിനെ മംഗോളിയയുടെ നസന്‍ബുര്‍മയും തോല്‍പ്പിച്ചു.
















