സൂറിച്ച്: ഗോളുകള്‍ പെയ്തിറങ്ങി മത്സരങ്ങളില്‍ ലിവര്‍ പൂളും സ്‌പോര്‍ട്ടങ് ലിസ്ബനും വിജയം രചിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.
രണ്ടാം പാദമത്സരത്തില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഹോഫന്‍ഹീമിനെ തോല്‍പ്പിച്ചു. ഇതോടെ ലിവര്‍പൂളിന് 6-3 ന്റെ വിജയമൊരുങ്ങി. ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു.
പോര്‍ച്ചുഗല്‍ ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബന്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് എഫ്‌സിഎസ്ബിയെ പരാജയപ്പെടുത്തി. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചു.
2014-15 സീസണുശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രവേശിക്കുന്നത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ടീമുകളുടെ എണ്ണം അഞ്ചായി.
യുറോപ്യ ലീഗ് ജേതാക്കളായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരത്തെ യോഗ്യത നേടിയിരുന്നു. 32 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കുക.
അസര്‍ബൈജാനില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമെന്ന ബഹുമതി ക്വാറാബാഗിന് ലഭിച്ചു.
















