അര്‍ജ്ജുനന്‍ വിഭൂതികള്‍ ഉപദേശിച്ചു തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു (10-16)
അങ്ങയുടെ വിഭൂതികള്‍ അങ്ങുതന്നെ എനിക്ക് ഉപദേശിച്ചു തരണം. അങ്ങയുടെ വിഭൂതികള്‍ ദിവ്യങ്ങളാണ്. ഭൗതികതയുടെ മാലിന്യങ്ങള്‍ക്ക് അപ്പുറം ശോഭിക്കുന്നവയാണ്. അങ്ങയുടെ മഹത്വമാണ് വിഭൂതികളിലൂടെ പ്രകാശിക്കുന്നത്. അങ്ങയുടെ തന്നെ ദേഹത്തിന്റെ വ്യാപ്തിയില്‍ ഉള്‍പ്പെട്ടതുമാണ്. ഭഗവാന്‍ സര്‍വ്വവ്യാപിയാണ് എന്നു പറയുമ്പോള്‍ ഓരോ വിഭാഗത്തെയും ഭഗവാന്റെ വിവിധ തരത്തിലുള്ള സാന്നിധ്യം കൊണ്ട് വ്യാപിച്ചു നില്‍ക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. അല്ലാതെ പഞ്ചസാര വെള്ളത്തില്‍ അലിഞ്ഞു വ്യാപിച്ചു നില്‍ക്കുന്നതുപോലെയല്ല എന്നു മനസ്സിലാക്കണം.
വിഭൂതി കഥനം കൊണ്ട് എന്തു പ്രയോജനം (10-17)
കൃഷ്ണാ, നീ യോഗിയാണ്. അചിന്ത്യവും ദിവ്യവുമായ ജ്ഞാന-ശക്തി സ്വരൂപ ബലങ്ങള്‍ ആര്‍ക്കും അറിയാന്‍ കഴിയാത്തവയാണല്ലോ. അതിനെ യോഗം എന്നു പറയുന്നു. അങ്ങേ്ക്ക് ആ യോഗശക്തിയുണ്ട്. യോഗമായ എന്നാണ് അങ്ങു തന്നെ ആ ശക്തിയെ മുന്‍പു വിശേഷിപ്പിച്ചത് ” യോഗമായാസമാവൃത” എന്ന് പറഞ്ഞല്ലോ. ആ മായയാല്‍ മൂടപ്പെട്ട് നില്‍ക്കുന്നതു കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് അങ്ങയുടെ ഐശ്യര്യം എങ്ങനെ ചിന്തിക്കാന്‍ കഴിയും? അര്‍ജ്ജുനനു വേണ്ടിയല്ലാ, മായാമോഹിതരായ സാധാരണ ജനങ്ങളെ ഭഗവാനുമായി ബന്ധിപ്പിക്കാനുള്ള ഒരു വഴിയാണ് അര്‍ജ്ജുനന്‍ ചോദിക്കുന്നത്.
കേഷ്ഠ കേഷ്ഠ യ ഭാവേഷു
ഈ പദങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭാവങ്ങളില്‍ ഭൗതികതാ മാലിന്യങ്ങള്‍ നിറഞ്ഞ വസ്തുക്കളില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ ഭഗവാനെ കാണാനോ അറിയാനോ കഴിയും?
രസോഹമസ്സു കൗന്തേയ:
ഞാന്‍ വെള്ളത്തിലെ രസമാണെന്ന് ഭഗവാന്‍ മുന്‍പ് (7-8) പറഞ്ഞതാണല്ലോ. സാധാരണ മനുഷ്യന്‍ വെള്ളത്തിന് ഒരു രസവുമില്ല എന്നു പറയും. അത്തരം ആളുകളെ ഉദ്ദേശങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ ചോദിക്കുന്നത്. എങ്ങനെയാണ് ചിന്തിക്കേണ്ടത് ധ്യാനിക്കേണ്ടത്, പൂജിക്കേണ്ടത്?
















