തൊടുപുഴ: ബിജെപി കാര്യവിസ്താര്‍ യോജനയ്‌ക്ക് തൊടുപുഴയില്‍ ആവേശോജ്ജ്വല തുടക്കം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഗൃഹസമ്പര്‍ക്കത്തിനിറങ്ങിയതാണ് സമ്പര്‍ക്ക പരിപാടി ആവശമാകാന്‍ കാരണമായത്. ഇന്നലെ രാവിലെ ഒമ്പതിന് സമ്പര്‍ക്കം തുടങ്ങി. രാത്രി എട്ട് മണിവരെ വിവിധ വാര്‍ഡുകളിലെ വീടുകളിലും വാര്‍ഡ് കമ്മറ്റികളിലും കുമ്മനം പങ്കെടുത്തു.
രാവിലെ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 102-ാംബൂത്തിലെ മുല്ലശ്ശേരിപാറ എസ് സി കോളനികളിലെ വീടുകളിലും ബൂത്ത് കമ്മറ്റിയിലും പങ്കെടുത്ത കുമ്മനം രാജശേഖരന്‍, പുറപ്പുഴ പഞ്ചായത്തിലെ സിപിഎം-ഡിവൈഎഫ്‌ഐ അക്രമത്തില്‍ പരിക്കുപറ്റി കിടക്കുന്ന പ്രവര്‍ത്തകരുടെ വീടുകളിലെത്തി.
പിന്നീട് 135-ാം ബൂത്തിലെ വീടുകള്‍ സന്ദര്‍ശിച്ച് ബൂത്ത് കമ്മറ്റികളിലും പങ്കെടുത്തു. സമീപത്തുള്ള പള്ളിയിലെ വികാരിയെയും വിവിധ സാമുദായികസംഘടന നേതാക്കളെയും നേരിട്ട് കണ്ടു. പ്രായം ചെന്നവരെയും സുഖമില്ലാതെ വീട്ടില്‍ തങ്ങുന്നവരെയും നേരില്‍ കണ്ട് സുഖവിവരം അന്വേഷിച്ചു. പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ദീനദയാല്‍ജിയെ പരിചയപ്പെടുത്തുന്ന ലഘുലേഖയും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള നോട്ടീസും എല്ലാ വീടുകളിലും വിതരണം ചെയ്തു. വൈകിട്ട് 6 മുതല്‍ തൊടുപുഴ 108-ാം ബൂത്തായ മുതലിയാര്‍മഠം ബൂത്ത് കമ്മറ്റിയില്‍ പങ്കെടുത്ത് ബൂത്തുതല പ്രവര്‍ത്തകരെ നേരില്‍ കണ്ട് വേണ്ട ഉപദേശങ്ങള്‍ നല്‍കി.
ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് അജി, ജില്ലാ വൈസ്പ്രസിഡന്റുമാരായ പി ആര്‍ വിനോദ്, ശശി ചാലയ്‌ക്കല്‍, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍, ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷണ്‍, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സഹജന്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത് എന്നിവര്‍ പര്യടന സംഘത്തിലുണ്ടായിരുന്നു.
















