മട്ടാഞ്ചേരി: സോളാര്‍ വൈദ്യുതി ഉത്പാദനത്തിലൂടെ കൊച്ചി തുറമുഖം സ്വയം പര്യാപ്തതയിലേയ്‌ക്ക് നീങ്ങുന്നു. ഒന്നാം ഘട്ടമായി 150 കിലോവാട്ട് സോളാര്‍ പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടമായി 100 കിലോവാട്ട് വൈദ്യുതി ഉത്്പാദനമാണ് ലക്ഷ്യമിടുന്നത്.
ഒരു കോടി രൂപ ആദ്യഘട്ടത്തിലും 85 ലക്ഷം രണ്ടാംഘട്ടത്തിലുമാണ് ചെലവിടുന്നത്. 2022ല്‍ 800 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദനമാണ് കൊച്ചി തുറമുഖം ലക്ഷ്യമിടുന്നത്. കേന്ദ്ര ഊര്‍ജപദ്ധതിയുടെ ചുവടുപിടിച്ച് മേജര്‍ തുറമുഖങ്ങള്‍ സോളാര്‍ വൈദ്യുതി സംവിധാനത്തിലേയ്‌ക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
കൊച്ചി തുറമുഖം കെഎസ്ഇബിയില്‍ നിന്ന് 36 ലക്ഷം യൂണിറ്റ് വൈദ്യുതി 6.25 രൂപ നിരക്കിലാണ് വാങ്ങുന്നത്. രണ്ടാംഘട്ട സോളാര്‍ പൂര്‍ത്തിയാകുന്നതോടെ അധികമായി വരുന്ന വൈദ്യുതി തുറമുഖത്ത ഇതര സ്ഥാപനങ്ങള്‍ക്ക് നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ നിന്ന് സോളാര്‍ അനുമതി നേടിയ പതിനൊന്നാമത് സ്ഥാപനമാണ് കൊച്ചി തുറമുഖം.
















