തിരുവനന്തപുരം: സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജയിംസ് കമ്മിറ്റിയാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.
കമ്മിറ്റി നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ എംഎല്‍എമാരുടെ വേതനം 40,000 രൂപയില്‍ നിന്ന് 80,000 രൂപയിലേക്ക് ഉയരും. വേതനം ഇരട്ടിയാക്കുന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജയിംസ് കമ്മിറ്റി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു സമര്‍പ്പിച്ചു.
















