Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എട്ടു കോടിയുടെ അസാധു നോട്ടുമായി അഞ്ചു പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:37 pm IST
in Kerala

പിടികൂടിയ അസാധു നോട്ടുകളും പ്രതികളുമായി പോലീസ്‌

കായംകുളം: എട്ടു കോടിയുടെ അസാധു നോട്ടുകളുമായി അഞ്ചു പേര്‍ അറസ്റ്റില്‍. പാലക്കാട് കരിങ്കരപ്പുള്ളി ദാറുല്‍മനാര്‍ മുഹമ്മദ്ഹാരിസ്(53),എരുമയൂര്‍ വടക്കുംപുറം പ്രകാശ്(52), മുക്കില്‍ ഹൗസ് അഷറഫ്(30),എരിയാഞ്ചിറ ഹൗസ് അബ്ദുല്‍റസീല്‍(37), കോഴിക്കോട് കൊടുവള്ളി കരിങ്ങമങ്കുഴിയില്‍ മുഹമ്മദ്നൗഷാദ്(38) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കൃഷ്ണപുരം അജന്താ ജംഗ്ഷന് സമീപം വാഹനപരിശോധനയ്‌ക്കിടെ ഒരു കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് നോട്ടുകെട്ടുകളടങ്ങിയ പെട്ടികള്‍ മാറ്റുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. പരിശോധനയ്‌ക്കിടെ പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സിഐ കെ.സദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് കാറുകളിലായി എത്തിയ ഇവരെ പിടികൂടിയത്.

കാറുകള്‍ക്കുള്ളില്‍ നിന്ന് ഈന്തപ്പഴം എന്നു തോന്നിക്കുന്ന തരത്തിലുള്ള പത്ത് പെട്ടികളിലും ചാക്ക് കെട്ടുകളിലുമായി ഡിക്കിയിലും സീറ്റിനടിയിലും പല ഇടങ്ങളിലുമായി സൂക്ഷിച്ചിരുന്ന 7,92,38,000 രൂപയുടെ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാറും അതിലുണ്ടായിരുന്നവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ, പാലക്കാട് സ്വദേശികളായ ഇവര്‍ കോയമ്പത്തൂരില്‍നിന്നും കേരളാ, തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും ഒരു ലക്ഷത്തിന് പന്ത്രണ്ടായിരം എന്ന നിരക്കില്‍ നിരോധിത നോട്ടുകള്‍ വാങ്ങും. പിന്നീട് ആവശ്യക്കാര്‍ ബന്ധപ്പെടുന്നതനുസരിച്ച് ഒരു ലക്ഷത്തിന് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപവരെ വാങ്ങി വില്‍ക്കുകയാണ് ചെയ്യുന്നത്. കുഴല്‍പണ ബിസിനസുമായി നേരത്തേ ബന്ധമുള്ള ഇവരെ ആവശ്യക്കാര്‍ വിളിച്ച് ഓഫറുകള്‍ നല്‍കുന്നതനുസരിച്ച് നിരോധിത നോട്ടുകള്‍ ശേഖരിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്.

പത്ത് കോടിയുമായി കായംകുളത്തേക്ക് വരുന്ന വഴിയില്‍ രണ്ടുകോടിയോളം പലയിടങ്ങളിലായി ആവശ്യക്കാര്‍ക്ക് നല്‍കി. ബാക്കി കായംകുളത്തിന് സമീപപ്രദേശത്തുള്ള ആള്‍ക്ക് നല്‍കാനായിട്ടാണ് കൊണ്ടുവന്നത്. യഥാര്‍ത്ഥ ആവശ്യക്കാരനെ തിരിച്ചറിയുന്നതിനായി ഒരു കോഡ് നമ്പരും ഒരു പത്ത് രൂപാ നോട്ടിന്റെ നമ്പരും വാട്സ്ആപ് മുഖേന നല്‍കും നിരോധിത നോട്ടുമായി എത്തുമ്പോള്‍ പുതിയ നോട്ടുമായി കാത്തുനില്‍ക്കുന്ന ആള്‍ ഈ നമ്പറുകള്‍ കാണിക്കുന്ന മുറയ്‌ക്കാണ് പണം കൈമാറുന്നത്.

മൂന്നുകാറുകളിലാണ് നോട്ടുകളുമായി ഇവര്‍ എത്തിയത്. എന്നാല്‍ ഒരുകാര്‍ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയതോടെ പാഞ്ഞു പോകുകയായിരുന്നു.

സംഭവത്തെപ്പറ്റി കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തുന്നുണ്ട്. കായംകുളത്ത് ഇവര്‍ എത്താനുണ്ടായ സാഹചര്യവും ഇവരുടെ മുന്‍കാല ചരിത്രവും പോലീസ് പരിശോധിച്ചുവരികയാണ്. ഡിവൈഎസ്പി അനില്‍ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് മേധാവി സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.