Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗശാസ്ത്രത്തിന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 08:18 pm IST
inSamskriti

യോഗശാസ്ത്രപ്രവര്‍ത്തകന്മാര്‍ ഉദ്‌ഘോഷിക്കുന്നത്, പുരാതനകാലങ്ങളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ മതത്തിന്നടിസ്ഥാനമാണെന്നു മാത്രമല്ല, അത്തരം സ്വാനുഭവം ഉണ്ടാകുന്നതുവരെ ഒരിക്കലും ഒരുവനും മതമുണ്ടെന്നുതന്നെ പറഞ്ഞുകൂടാ എന്നാണ്. ഈ അനുഭവങ്ങള്‍ നമുക്കുണ്ടാകുവാനുള്ള വഴിയുപദേശിക്കുന്നതാണ് യോഗശാസ്ത്രം. അനുഭവപ്പെടുന്നതുവരെ മതത്തെപ്പറ്റി സംസാരിച്ചതുകൊണ്ടു വലിയ ഫലമില്ല. ഈശ്വരന്റെ പേരില്‍ ഇത്രയധികം കലഹവും യുദ്ധവും ഉണ്ടാകാന്‍ കാരണമെന്ത്? മറ്റ് ഏതിലുമധികം രക്തപ്രവാഹം

ഈശ്വരനെച്ചൊല്ലിയാണുണ്ടായിട്ടുള്ളത്. എന്തുകൊണ്ട് ? മതത്തിന്റെ ഉറവയുടെ ഉല്‍പ്പത്തിവരെ പോകാഞ്ഞിട്ടുതന്നെ. തങ്ങളുടെ പൂര്‍വ്വികരുടെ മാമൂലാചാരങ്ങള്‍ക്കു മനസാ സമ്മതം മൂളി അവര്‍ അങ്ങനെ തൃപ്തിപ്പെട്ടു. മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു: അത്രതന്നെ. ആത്മാവുണ്ടെന്ന് അനുഭവപ്പെടാത്ത ഒരാള്‍ക്ക് അതുണ്ടെന്നു പറയുവാന്‍ എന്തവകാശം? ഈശ്വരനെ കാണാതെ ഈശ്വരനുണ്ടെന്നു പറയുവാന്‍ അധികാരമെന്ത്? ഈശ്വരനുണ്ടെങ്കില്‍ കാണണം: ആത്മാവുണ്ടെങ്കില്‍ അനുഭവപ്പെടണം. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുന്നതാണ് ഭേദം, ഒരു തുറന്ന നാസ്തികനാകുന്നതാണ് കപടഭക്തനായിരിക്കുന്നതിലും നല്ലത്.

ഈ കാലത്ത് ‘മുഴുവിദ്വാന്മാര്‍ക്ക്’ ഒരുവിധം അഭിപ്രായം; മതവും തത്ത്വശാസ്ത്രവും പരമപുരുഷനെക്കുറിച്ചുള്ള അന്വേഷണവുമെല്ലാം നിഷ്ഫലമാണ്. ‘മുറിവിദ്വാന്മാര്‍ക്ക്’ മറ്റൊരഭിപ്രായം; വാസ്തവത്തില്‍ ഇതിനൊന്നും യാതൊരടി സ്ഥാനവും ഇല്ല: എന്നാല്‍ ലോകോപകാരം ചെയ്യാന്‍ ബലമായ പ്രേരണയുണ്ടാക്കും: അത്രതന്നെ അവയ്‌ക്കുള്ള വില. ജനങ്ങള്‍ക്ക് ഈശ്വരവിശ്വാസമുണ്ടെങ്കില്‍ അവര്‍ നല്ലവരും ധാര്‍മ്മികന്മാരുമായേക്കാം: അങ്ങനെ അവര്‍ നല്ല പൗരന്മാരായിത്തീരാനിടയുണ്ട്. ഈവിധം അഭിപ്രായമുള്ളവരെ കുറ്റം പറയാന്‍ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു കിട്ടുന്ന ഉപദേശം മുഴുവനും, കഴമ്പില്ലാത്ത കുറെ അസംബന്ധ പ്രലപനങ്ങളുടെ അനന്തപല്ലവിയില്‍ വിശ്വസിക്കുവാന്‍ മാത്രമാകുന്നു. വെറും വാക്കുകളെക്കൊണ്ടു ജീവിക്കാനാണ് അവരെ ഉപദേശിക്കുന്നത്. അവര്‍ക്കതിനുകഴിയുമോ? കഴിയുമായിരുന്നെങ്കില്‍, എനിക്കു മനുഷ്യപ്രകൃതിയെക്കുറിച്ച് ലവലേശം ബഹുമാനമില്ല. മനുഷ്യനു തത്ത്വം അറിയണം. അതുസ്വയം അനുഭവിച്ചറിയണം.

തത്ത്വം ഗ്രഹിച്ചു സാക്ഷാത്ക്കരിച്ച്, അന്തരാത്മാവില്‍ അതനുഭവപ്പെടുമ്പോള്‍ മാത്രമേ സര്‍വ്വസംശയങ്ങളും തീര്‍ന്ന്, സര്‍വ്വാന്ധകാരവും നീങ്ങി, കുരുക്കുകളെല്ലാം നിവരുകയുള്ളു എന്നു വേദങ്ങള്‍ ഘോഷിക്കുന്നു; ‘അല്ലയോ അമൃതത്വത്തിന്റെ അരുമക്കിടാങ്ങളേ! നിങ്ങളേവരും കേള്‍പ്പിന്‍! ദിവ്യലോകങ്ങളെ അധിവസിക്കുന്നവരേ! നിങ്ങളും കേള്‍പ്പിന്‍! ഇതാ വഴി കണ്ടിരിക്കുന്നു: ഈ ഇരുളില്‍നിന്നെല്ലാം പുറത്തു കടക്കുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. അതു തമസ്സിനപ്പുറത്തുള്ള പരമപുരുഷനെ അറിയുന്നതു തന്നെ: വേറൊരു വഴിയുമില്ല.’

ഈ തത്ത്വത്തില്‍ എത്തിച്ചേരുവാന്‍ ഉപയോഗപ്പെടുന്നതും ശാസ്ത്ര (സയന്‍സ്) രീതിയില്‍ ക്രമപ്പെടുത്തിയതുമായ ഒരു പദ്ധതി മനുഷ്യലോകത്തിനു കാണിച്ചുകൊടുക്കാനാണ് രാജയോഗശാസ്ത്രം ഉദ്ദേശിക്കുന്നത്. ഒന്നാമതായി, ഓരോ ശാസ്ത്രത്തിലും തത്ത്വാന്വേഷണത്തിന് ഓരോ പ്രത്യേകസമ്പ്രദായമുണ്ട്. നിങ്ങള്‍ക്ക് ഒരു ജ്യോതിഃ

ശാസ്ത്രജ്ഞനാകണമെങ്കില്‍ വെറുതെയിരുന്ന് ‘ജ്യോതിഃശാസ്ത്രമേ, ജ്യോതിഃശാസ്ത്രമേ’ എന്നു നിലവിളിച്ചതുകൊണ്ടു ശാസ്ത്രം ഒരു കാലത്തും നിങ്ങളുടെ അടുക്കല്‍ വരില്ല. അതുപോലെതന്നെ രസതന്ത്രവും. അതില്‍ ഒരു പ്രത്യേകസമ്പ്രദായം അനുസരിക്കേണ്ടതുണ്ട്: നിങ്ങള്‍ പരീക്ഷണശാലയില്‍ ചെല്ലണം: പലതരം ദ്രവ്യങ്ങളെടു ക്കണം, അവ കൂട്ടിയിളക്കണം, സംയോജിപ്പിക്കണം അവയെക്കൊണ്ടു പരീക്ഷണങ്ങള്‍ നടത്തണം. അതിന്റെയെല്ലാം ഫലമായി രസതന്ത്രത്തിന്റെ ഒരറിവുണ്ടാകും.ജ്യോതിഃശാസ്ത്രജ്ഞനാകുവാന്‍ നക്ഷത്രശാലയില്‍ ചെല്ലുക, ദൂരദര്‍ശനിക്കുഴലെടുക്കുക, നക്ഷത്രങ്ങളെ നോക്കിപ്പഠിക്കുക: അങ്ങനെ ജ്യോതിഃശാസ്ത്രജ്ഞനാകാം. ഓരോ ശാസ്ത്രത്തിനും പ്രത്യേകം പ്രത്യേകം അന്വേഷണക്രമം ആവശ്യമാണ്.

ഞാന്‍ നിങ്ങളെ ആയിരം മതപ്രസംഗങ്ങള്‍ ചെയ്തുകേള്‍പ്പിക്കാം: പക്ഷേ അതുകൊണ്ട് നിങ്ങള്‍ക്കു മതം ഉണ്ടാകയില്ല. മതത്തിന്റെ സാങ്കേതികസമ്പ്രദായം അഭ്യസിച്ചാലല്ലാതെ നിങ്ങള്‍ക്കു മതമുണ്ടാകയില്ല. ഈ തത്ത്വങ്ങള്‍ എല്ലാ രാജ്യത്തും എല്ലാ കാലത്തും ഉണ്ടായിട്ടുള്ള ഋഷിമാര്‍ അനുഭവപ്പെടുത്തിയതാകുന്നു. നിര്‍മ്മലരും നിസ്വാര്‍ത്ഥരുമായ അവര്‍ക്കു ലോകഹിതം ചെയ്‌കയെന്നല്ലാതെ മറ്റൊരുദ്ദേശ്യമുണ്ടായിരുന്നില്ല. നമുക്ക് ഇന്ദ്രിയങ്ങള്‍ വഴിയായി അറിയാവുന്നതിനെക്കാള്‍ ഉപരിയായ ഒരു തത്ത്വം തങ്ങള്‍ കണ്ടിരിക്കുന്നതായി അവരെല്ലാവരും പ്രഖ്യാപിക്കുന്നു. അതിന്റെ സത്യം പരീക്ഷിച്ചറിയുവാന്‍ നമ്മെ ക്ഷണിക്കുന്നു.

തങ്ങളുടെ സാധനാ സമ്പ്രദായം കപടംകൂടാതെ അഭ്യസിക്കുവാന്‍ നമ്മോടാവശ്യപ്പെടുന്നു. അങ്ങനെ ചെയ്തിട്ടും ഈ ഉത്കൃഷ്ട തത്ത്വങ്ങള്‍ നമുക്ക് അനുഭവപ്പെടുന്നില്ലെങ്കില്‍, അപ്പോള്‍ അവരുടെ വാദത്തില്‍ സത്യമില്ലെന്നു നമുക്കു പറയാം. അങ്ങനെ ചെയ്യുന്നതിനുമുമ്പ് അവരുടെ സിദ്ധാന്തങ്ങളിലുള്ള സത്യത്വം നിഷേധിക്കുന്നതു യുക്തവുമല്ല. അതുകൊണ്ട് അവരുടെ നിഷ്ഠകള്‍ നാം വിശ്വാസപൂര്‍വ്വം അഭ്യസിക്കണം. അപ്പോള്‍ വെളിച്ചം കിട്ടും.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.