Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കണ്യാര്‍കളിയിലെ ദ്വാരകാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:37 pm IST
inVaradyam

പാലക്കാട്ടെ കണ്യാര്‍കളിപ്രേമികള്‍ തങ്ങളുടെ കലാസ്‌നേഹത്തോടൊപ്പം ആരാധിക്കുന്ന വ്യക്തിയാണ് ‘ദ്വാരകാകൃഷ്ണന്‍’ ആശാന്‍. കണ്യാര്‍കളി എന്ന അനുഷ്ഠനാകലയുടെ പര്യായം എന്ന് കലാസ്‌നേഹികള്‍ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് നിറസാന്നിധ്യമാണ്. കളിയാശാനായും, വേഷക്കാരനായും ഒക്കെ, അരങ്ങ് കീഴടക്കിയ ആശാന്റെ, ആലാപന വൈഭവം ഒന്നുവേറെ തന്നെ. കണ്യാര്‍കളിയുടെ ലോകത്ത്, ഇദ്ദേഹത്തെ ഉന്നതിയില്‍ എത്തിച്ച പ്രധാനപ്പെട്ട ഘടകവും ഇതുതന്നെ.

കണ്യാര്‍കളിപ്പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നാടോടിത്തത്തെ അതിന്റെ പരമാവധിയില്‍ എത്തിച്ചുകൊണ്ടുള്ള ആലാപന രീതി ആസ്വാദക വൃന്ദത്തിന്റെ മനസ്സ് കീഴടക്കി. നാടോടിപ്പാട്ടുകള്‍ക്ക് യോജിച്ച ശാരീരമഹിമയും, വരികളിലെ ഭാവങ്ങളെ ഉള്‍ക്കൊണ്ട ആലാപന ശൈലിയും, കണ്യാര്‍ കളി രംഗത്ത് ആര്‍ക്കും അവകാശപ്പെടാനാകാത്ത തലത്തില്‍ ആശാനെ എത്തിച്ചു.

നാടോടിപ്പാട്ടിലേക്ക്, ശാസ്ത്രീയ സംഗീതത്തിന്റെ സാധ്യതകള്‍ പരീക്ഷിച്ച് കലാസ്വാദനം സാധ്യമാക്കാം എന്ന് കണ്യാര്‍കളിയിലെ ‘അയിലൂര്‍ ശൈലി’സാക്ഷ്യപ്പെടുത്തുന്നു. നാടോടിപ്പാട്ടുകളെ അതേ ശൈലിയില്‍, അനായാസമായി മേല്‍സ്ഥായില്‍ പാടി, ശുദ്ധസംഗീതത്തിന്റെ നൈസര്‍ഗിക സംഗതികള്‍ വേണ്ട അളവില്‍ ചേര്‍ത്ത്, ശ്രവണസുന്ദരമായ രീതിയില്‍ പാടി ഫലിപ്പിച്ചുകൊണ്ട് കണ്യാര്‍കളി പാട്ടിന് നവ്യമായ ഒരു ആലപാനശൈലി ദ്വാരകാശാന്‍ ഒരുക്കിയെടുത്തു…

കണ്യാര്‍കളിക്ക് പ്രസിദ്ധികേട്ട പാലക്കാടന്‍ ഗ്രാമമായ പല്ലശ്ശനയാണ് ദ്വാരകാശാന്റെ ജന്മനാട്. ആചാരങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടിനുള്ളില്‍, നൂറ്റാണ്ടുകളോളം പുറംലോകം കാണാതെ ഒതുങ്ങിക്കൂടി കണ്യാര്‍കളി, ഇന്ന് ചെറിയതോതിലെങ്കിലും ലോകമറിയാന്‍ തുടങ്ങിയെങ്കില്‍, അതില്‍ ദ്വാരകാകൃഷ്ണന്റെ കലാപ്രവര്‍ത്തനങ്ങളുടെ പങ്ക് വളരെ വലുതാണ്. ‘നായര്‍ സമുദായത്തിന്റെ സ്വന്തം കല’ എന്ന് ഖ്യാതി നേടിയ കണ്യാര്‍കളിയെ ഇതര സമുദായങ്ങള്‍ക്കിടയിലും അഭ്യസിപ്പിച്ച് പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആചാര്യന്മാരില്‍ പ്രധാനിയാണ് ഇദ്ദേഹം.

സ്വസമുദായത്തിലെ പലര്‍ക്കും ദ്വാരകാശന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വരികയും, തന്മൂലം അദ്ദേഹത്തിന് ഒരുപാട് വിമര്‍ശനങ്ങളും മറ്റും അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. എന്തൊക്കെ തന്നെയായാലും, കലയിലെ അതിജ്ഞാനം കൊണ്ട് കരക്കാരുടെയെല്ലാം പ്രിയങ്കരനായ ആശാനയി മാറുകയായിരുന്നു പലശ്ശന ദ്വാരകാകൃഷ്ണന്‍..

പാട്ടുകാരനായും, ആശാനയും മാത്രമല്ല വേഷക്കാരനായും അരങ്ങിലെ അധിപനായി ദ്വാരകാകൃഷ്ണന്‍ മാറി. കണ്യാര്‍കളിയിലെ സ്ത്രീവേഷമായ ‘കുറത്തി’ യെ ആടി ഫലിപ്പിക്കാന്‍ ഇന്നോളം ഒരുപുതുജന്മം ഉണ്ടായിട്ടില്ല. ദ്വാരകാശാന്റെ പുകള്‍പെറ്റ കുറത്തിയഴക് വര്‍ണ്ണനാതീതമാണ്.

കണ്യാര്‍കളി രംഗത്ത് ദ്വാരകാകൃഷ്ണന്‍ ആശാന്റെ ഗുരു മഠത്തില്‍ ശിവശങ്കരന്‍ നായരാണ്. കണ്യാര്‍കളി രംഗത്തുനിന്ന് ആദ്യമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡു നേടിയ കലാകാരനാണദ്ദേഹം. കണ്യര്‍കളിയുടെ സമവാക്യമായി ഇന്നും അദ്ദേഹത്തെ കലാസ്‌നേഹികള്‍ ആദരിച്ചുപോരുന്നു.

കണ്യാര്‍കളി രംഗത്തിന് നല്‍കിയ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തി 2003 ബല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നല്‍കി ദ്വാരകാകൃഷ്ണന്‍ ആശാനെ ആദരിച്ചിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം, പ്രഥമ ദുബായ് മേളം പുരസ്‌ക്കാരം തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കലാസേവനങ്ങള്‍ക്കു ലഭിച്ച അംഗീകാരങ്ങളാണ്. കാലങ്ങളെ ജയിച്ച കണ്യാര്‍കളിയുടെ ലോകത്ത്, കൈകളിലിണങ്ങുന്ന ഓട്ടുതാളങ്ങള്‍ക്ക് ഒത്ത നാദ മാധുരിയുമായി ഇദ്ദേഹം വിരാജിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.