വെള്ളറട: മാങ്കോട്ടുകോണം വാര്‍ഡിലെ പൊറ്റയില്‍ കാരോട്ടുകോണത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന കുടിവെള്ള പദ്ധതി നിറവേറ്റി ബിജെപി വാര്‍ഡ് മെമ്പര്‍ ജി.എസ് ബിനു മാതൃകയായി.വാര്‍ഡ് ഭരണം ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ഇതുവരെ പെറ്റയില്‍ കാരോടു കോണത്ത് കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ബിനു മത്സരിക്കുമ്പോള്‍ നല്കിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയത്. 2,50000 രൂപയാണ് എസ്സി കുടിവെള്ള പദ്ധതിക്ക് ചെലവായത്, പതിമൂന്ന് കുടുംബങ്ങളിലെ നാല്‍പ്പതോളം പേര്‍ക്കാണ് കുടിവെള്ളം ലഭിക്കുന്നത് .എല്ലാ വീടുകളിലും പൈപ്പ് എത്തിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത് .കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജി.എസ് ബിനു നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: