പാനൂര്‍: കരിയാട് റീജയുടെ കൊലയാളിയെ രക്ഷിക്കാനുള്ള ഗുഡാലോചന അണിയറയില്‍ നടക്കുന്നുണ്ടെന്ന് മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ എന്‍.രതി ആവശ്യപ്പെട്ടു.
പ്രതി അന്‍സാര്‍ റീജയെ മുമ്പും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴായി പെണ്‍കുട്ടികളടക്കമുള്ളവരോട് മോശമായി പെരുമാറിയിട്ടും ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്തതിനാലാണ് ഇപ്പോള്‍ ഇത്രയും നിഷ്ഠൂരമായ കൊലനടത്താന്‍ അന്‍സാറിന് പ്രേരണയുണ്ടായത്.
എന്‍ഡിഎപ് പ്രവര്‍ത്തകനായ അന്‍സാറിനെ സംരക്ഷിക്കാന്‍ ഇരുമുന്നണികളും ആഭ്യന്തരവകുപ്പും ശ്രമം തുടങ്ങിയതായാണ് അറിയാന്‍ സാധിച്ചത്. പിഴവുകളില്ലാത്ത കുറ്റപത്രം തയ്യാറാക്കാന്‍ പോലീസ് വകുപ്പു തയ്യാറായില്ലെങ്കില്‍ സൗമ്യകേസിന്റെ ഗതിയായിരിക്കും റീജ വധക്കേസിനുമുണ്ടാവുകയെന്നും രതി ആരോപിച്ചു. കൊല്ലപ്പെട്ട റീജയുടെ വീട് മഹിളാമോര്‍ച്ച നേതാക്കളായ എന്‍.രതി, ടി.ജ്യോതി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
















