ന്യൂദല്‍ഹി: കേരളത്തില്‍ വൈക്കം സ്വദേശിയായ അഖിലയെ മതംമാറ്റി ഹാദിയയാക്കി മുസ്ലീം യുവാവ് വിവാഹം കഴിച്ച സംഭവത്തില്‍ അഖിലയ്‌ക്ക് മൂന്നു പേരുകള്‍ ഉണ്ടായതും ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരുടെ നിരീക്ഷണങ്ങളും ഗൗരവകരമാണെന്ന് സുപ്രീംകോടതി.
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടു. അഖിലയുടെ ഭര്‍ത്താവായിരുന്ന ഷെഫീന്‍ ജഹാന്‍ ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണം ഷെഫിന്റെ അഭിഭാഷകന്‍ തള്ളിക്കളഞ്ഞു. എന്നാല്‍ കേസില്‍ സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും വാദത്തിന് ശേഷം വിധി പറഞ്ഞകൊണ്ട് കോടതി വ്യക്തമാക്കി.
എന്‍ഐഎ അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഖിലയോട് കോടതിയില്‍ ഹാജരാകാനോ സത്യവാങ്മൂലം നല്‍കാനോ കോടതി ആവശ്യപ്പെടും.
















