പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ മോഹന്‍ ഭാഗവതിന് ഉപഹാരം സമര്‍പ്പിക്കുന്നു
പാലക്കാട്: മരണം മുന്നില്‍ കണ്ടാല്‍പോലും ധര്‍മ്മമാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കരുതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് പറഞ്ഞു. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ അധ്യാപകരുടെയും,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ഭാരവാഹികളുടെയും ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു.
വ്യാസവിദ്യ എന്ന പദം ഭാരതീയ സംസ്‌കാരത്തിന്റെ സ്രോതസിനെ സൂചിപ്പിക്കുന്നതാണ്. വ്യാസവിദ്യാപീഠത്തില്‍ നിന്നും ലഭിച്ച സംസ്‌കാരം ലോകത്തിന് പകര്‍ന്നുകൊടുത്ത് വിശ്വശാന്തിക്കും, സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മരണഭയത്തെപ്പോലും ഇല്ലാതാക്കുന്ന ജ്ഞാനത്തെയാണ് ഭാരതീയര്‍ വിദ്യയായി കണക്കാക്കുന്നത്. ധര്‍മ്മം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അന്യരെ ദ്രോഹിക്കാതെ അവര്‍ക്ക് ഉപകാരം ചെയ്യുക. ഇതുതന്നെയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, ക്ഷേത്രീയ സംഘചാലക് വന്നിയരാജന്‍, ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍ പങ്കെടുത്തു.
















