തിരുവനന്തപുരം: ഭരണ നിര്‍വഹണ മേഖലകളില്‍ അഴിമതി വ്യാപകമായിക്കൊണ്ടിരിക്കുന്നത് പുരോഗതിയെ പിന്നോട്ട് വലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയെ ശക്തമായി ചെറുക്കാന്‍ നമുക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗതലത്തിലുള്ള അഴിമതി ശാപമാണ്. അതിനെ തകര്‍ക്കാന്‍ ശക്തമായ് ഇടപെടുവാന്‍ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം, സ്ത്രീ സുരക്ഷ, ലിംഗ നീതി എന്നീ മേഖലകളില്‍ വിട്ടുവീഴ്‌ച്ചയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ എന്‍സഫലൈറ്റിസ് ബാധിച്ച് മരണമടഞ്ഞ കുഞ്ഞുങ്ങള്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.
സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തല്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍സിസി, സ്റ്റുഡന്റ് കേഡറ്റുകളുടേയും അഭിവാദ്യം അദ്ദേഹം സ്വീകരിച്ചു. രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകളും മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.
















