തിരുവനന്തപുരം : മുടവന്മുകളില് പോലീസുകാരന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. നന്ദാവനം ആര് ക്യാമ്പിലെ പോലീസുകാരനായ അമല്‍ ജി നാഥിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ പോലീസുകാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുടവന്‍ മുകളില്‍ അക്രമം തടഞ്ഞതിനാണ് മര്‍ദ്ദനം. മുടവന്മുകളില് ഗുണ്ടാപ്പകയില്‍ കൊല്ലപ്പെട്ട സുരേഷിന്റെ അനുസ്മരണത്തില്‍ കഴിഞ്ഞു മടങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചത്. സിപിഎമ്മിന്റെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കം നോക്കി നില്‍ക്കെയാണ് പോലീസുകാരനെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയത്. സിപിഎം നേതാവ് ശിവന്‍കുട്ടിയും സുധീഷ് മിന്നിയും നടത്തിയ പ്രകോപനകരമായ പ്രസംഗമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് ആരോപണം.
അതിനിടെ പാറശ്ശാലയിലും പൂജപ്പുരയിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അതിക്രമമുണ്ടായി. നാലോളം ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: