കണ്ണൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളന പ്രമേയം. ചാലക്കുടി പുഴ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
അതിരപ്പിള്ളി പദ്ധതി പ്രദേശം നിര്‍ബന്ധമായും സംരക്ഷിക്കേണ്ട ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന ഇടമാണ്. ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട കാലത്ത് ആതിരപ്പിള്ളി പദ്ധതിക്കായി മുറവിളി കൂട്ടുന്നവര്‍ നിഗൂഢമായ താല്പ്പര്യക്കാരാണ്.
പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണം, എഐഎസ്എഫ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
















