ചെറുപുഴ: എംപിയുടെ അനാസ്ഥ കാരണം ചെറുപുഴ മേലേ ബസാര്‍ മാലിന്യനിക്ഷേപ കേന്ദ്രമാകുന്നതായി ആരോപണം. ഇവിടെതപ്പാലാപ്പീസ് വര്‍ഷങ്ങളായി വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബസ് സ്റ്റാന്റിലെ ഒന്നാ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണെങ്കില്‍ നിന്നു തിരിയാനിടമില്ലാതെ ജിവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഒന്നാം നിലയിലായതിനാല്‍ പ്രായമേറിയവര്‍ക്കും വൈകല്യമുള്ളവര്‍ക്കും കയാറിയെത്താനും പ്രയാസം. വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഉപയോഗിക്കാന്‍ വാങ്ങിയ ജനറേറ്റര്‍ അനാസ്ഥകാരണം തുരുമ്പെടുത്ത് നശിക്കുകയാണ്.
1985ല്‍ തപാലാപ്പിസ് പണിയുന്നതിനായി മെലെ ബാസാറില്‍ വാങ്ങിയ മുപ്പത്തഞ്ച് സെന്റ് സ്ഥലം കാട് കയറി ആര്‍ക്കും ഉപയോഗമില്ലാതെ സമൂഹത്തിന് രോഗം വിതയ്‌ക്കുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞു. ചെറുപുഴ ടൗണിന്റെ ഹൃദയഭാഗത്ത് കോടിക്കണക്കിന് രൂപ മാര്‍ക്കറ്റ് വിലയുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം എംപിയോ അധികൃതരോ ശ്രമിക്കുന്നില്ല. സമീപ പ്രദേശങ്ങളില്‍ ഇതേ കാലയളവില്‍ വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിതിട്ടും മലയോര മേഖലയോട് മാത്രം കാട്ടുന്ന അവഗണന അവസാനിപ്പിക്കാന്‍ എംപി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തപാല്‍ മേഖല ബാങ്കിംഗ് രംഗത്തേക്കുള്‍പ്പെടെ കടന്നു വരുമ്പോള്‍ എല്‍ഐസിയും തപാല്‍ വകുപ്പും വാടകക്കെട്ടിടത്തില്‍ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് വരുന്നതിനായി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെടുന്ന ഈ പ്രദേശത്തിന്റെ വികസനത്തിനുതകുന്ന പദ്ധതികളോട് കേന്ദ്രവിരുദ്ധ സമീപനത്തിന്റെ പേരില്‍ എതിരു നില്‍ക്കുന്ന പി.കരുണാകരന്‍ എംപിയുടെ നിലപാട് തിരുത്തണമെന്ന് ബിജെപി ചെറുപുഴ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

















