ഇരിട്ടി:ആതുര ശുശ്രൂഷാരംഗത്ത് മരുന്നുകള്‍ വേണ്ടവിധം രോഗികളില്‍ എത്തിക്കുന്നതില്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമിടയില്‍ പ്രധാനഘടകമായി വര്‍ത്തിക്കുന്നവരാണ് ഫാര്‍മസിസ്റ്റുകളെന്ന് സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗവും കേരളാ െ്രെപവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി.രാജീവന്‍ പറഞ്ഞു. കെപിപിഎ ഇരിട്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ കുറിച്ച് കൊടുക്കുന്ന മരുന്നുകള്‍ യഥാവിധി രോഗികളില്‍ എത്തിക്കുന്നത് വിദഗ്ധ പരിശീലനം നേടിയ ഫാര്മസിസ്റ്റുകളാണ്. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടുന്ന ഈ മേഖലകളിലേക്ക് യോഗ്യതയില്ലാത്തവരെ പരിശീലിപ്പിച്ച് മരുന്ന് വിതരണം നടത്താന്‍ നടത്തുന്ന കേന്ദ്ര ഗവര്‍മ്മെണ്ടിന്റെയും അതിനു മൗനാനുവാദം നല്‍കുന്ന സംസ്ഥാന ഗവര്‍മ്മെണ്ടിന്റെയും നീക്കം പ്രതിഷേധാര്ഹവും രോഗികളോടുള്ള നീതി നിഷേധവുമാണ്. രാജീവന്‍ പറഞ്ഞു. പി എസ് സി നിയമനം ത്വരിതപ്പെടുത്തുക, ഫാര്‍മസിസ്റ്റ് ഉന്മൂലന നീക്കം അവസാനിപ്പിക്കുക, എന്നീ പ്രമേയങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. അസോസിയേഷന്‍ ഇരിട്ടി ഏരിയാ പ്രസിഡന്റ് ബിജോയ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. മനോജ്, മുസ്തഫ കീത്തടത്ത്, ടിജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മനോജ് (പ്രസിഡന്റ്), നിജിലേഷ് (വൈസ് പ്രസിഡന്റ്), മുസ്തഫ കീത്തടത്ത് (സെക്രട്ടറി), പ്രീതാലക്ഷ്മി (ജോയന്റ് സെക്രട്ടറി), ടിജി തോമസ് (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
















