Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 09:07 pm IST
in Kerala

നെഹ്‌റുട്രോഫി ഫൈനല്‍ മത്സരത്തില്‍ എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ് തുഴയുന്ന ഗബ്രിയേല്‍ ചുണ്ടന്‍ (നമ്പര്‍ 5) ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു

ആലപ്പുഴ: വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്‌ത്തിയ വേഗപ്പോരില്‍ ഗബ്രിയേല്‍ ചുണ്ടന് കന്നിക്കിരീടം. എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ജേതാവായത്.

യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ജേതാക്കളായ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ മൂന്നാം സ്ഥാനത്തെത്തി.

മുന്‍വര്‍ഷത്തെ ജേതാവായ കാരിച്ചാല്‍ ചുണ്ടന് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ തുഴഞ്ഞത്. കടുത്ത മത്സരം വ്യക്തമാക്കുന്നതാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഫിനിഷിങ് സമയം. ഒന്നാമതെത്തിയ ഗബ്രിയേല്‍ 4.17.42 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ 4.17.72 മിനിട്ടിലും പായിപ്പാട് 4.17.99 മിനിട്ടിലും കാരിച്ചാല്‍ ചുണ്ടന്‍ 4.19 മിനിട്ടിലും ഫിനിഷ് ചെയ്തു.

സ്റ്റാര്‍ട്ടിങ് ഉപകരണത്തിന്റെ തകരാര്‍ മൂലം ഒന്നരമണിക്കൂര്‍ വൈകി രാത്രി ഏഴു മണിക്കുമാത്രമാണ് ഫൈനല്‍ മത്സരം നടത്താന്‍ സാധിച്ചത്. നെഹ്‌റുട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എറണാകുളത്തുനിന്നുള്ള ക്ലബ്ബ് ജേതാവാകുന്നത്. ഉമ്മന്‍ ജേക്കബ് ചെത്തിക്കാടായിരുന്നു ക്യാപ്റ്റന്‍. മുന്‍ വര്‍ഷം ഗബ്രിയേല്‍ ചുണ്ടന്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. അന്ന് യുബിസി കൈനകരിയായിരുന്നു തുഴഞ്ഞത്.

ഇത്തവണ ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കുറിച്ചത് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടനായിരുന്നു. 4.14.82 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഫൈനലില്‍ ഈ സമയം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

ചെറുവള്ളങ്ങളുടെ വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു. ചുരുളന്‍ വിഭാഗത്തില്‍ കുമരകം വടക്ക് എന്‍ബിസിയുടെ വേലങ്ങാടിന് ഒന്നാം സ്ഥാനവും കാക്കത്തുരുത്ത് യുവജനവേദി ബോട്ട്ക്ലബ്ബിന്റെ കോടിമാത രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ തൃശൂര്‍ വടക്കും നാഥന്‍ ബോട്ട് ക്ലബ്ബിന്റെ വടക്കുംനാഥനാണ് ഒന്നാം സ്ഥാനം. കരുമാടി ജയകേരളയുടെ ജലറാണി രണ്ടാമതെത്തി.

വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ സഹൃദയ ബോട്ട് ക്ലബ്ബ് എബ്രഹാം മൂന്നുതൈക്കല്‍ ഒന്നാം സ്ഥാനവും കുട്ടമംഗലം ന്യൂഡ്രോപ്‌സ് ബോട്ട് ക്ലബ്ബിന്റെ ചിറമേല്‍ തോട്ടുകടവന്‍ രണ്ടാമതുമെത്തി. ഇരുട്ടുകുത്തി എഗ്രേഡ് വിഭാഗത്തില്‍ തൃശൂര്‍ വടക്കന്‍ ബ്രദേഴ്‌സിന്റെ മൂന്നു തൈക്കല്‍ ഒന്നാം സ്ഥാനവും തുരുത്തിത്തറ രണ്ടാമതുമെത്തി.

വെപ്പ് എഗ്രേഡില്‍ ചെത്തിക്കാടന്‍ വള്ളം ഒന്നാമതും അമ്പലക്കടവന്‍ രണ്ടാമതുമെത്തി. തെക്കനോടി തറവള്ളം വനിതാ വിഭാഗത്തില്‍ ആലപ്പുഴ പുത്തൂരാന്‍സ് ബോട്ട് ക്ലബ്ബിന്റെ സാരഥി ഒന്നാമതും ദേവസ് രണ്ടാമതുമെത്തി. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രൊഫഷണല്‍ തുഴച്ചില്‍കാരെയും അന്യ സംസ്ഥാനക്കാരെയും മത്സരിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും ഫൈനല്‍ വൈകാന്‍ കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.