കോഴിക്കോട്: ചക്കിട്ടപ്പാറയിലെ വനഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റെടുത്തത് നിയമപരമായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ ആവശ്യം.
ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ വില്ലേജുകളിലായി 741. 605 ഹെക്ടര്‍ ഭൂമിയില്‍ ഖനനം നടത്താന്‍ എംഎസ്‌പിഎല്‍ ലിമിറ്റഡ് കമ്പനിക്ക് അനുമതി നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് 2013 ഡിസംബര്‍ ഒമ്പതിന് കേസ് അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ചക്കിട്ടപ്പാറ ഖനനത്തിന് സ്വകാര്യ കമ്പനി സ്വാധീനത്തിലൂടെയാണ് അനുമതി നേടിയതെന്നും വനം വകുപ്പിന്റെയും സ്വകാര്യ കമ്പനികളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഖനനത്തിന് അനുമതി നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
എന്നാല്‍, പിന്നീട് ഭൂമി പാട്ടത്തിനു വിട്ടു നല്‍കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെന്നും തുടര്‍ നടപടി വേണ്ടെന്നുമായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ.
















