Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദ്യത്തേത് അവസാനവും അവസാനത്തേത് ആദ്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 07:45 am IST
inSamskriti

ഹനുമാന്‍ സ്വാമിയെ ശ്രീരാമ ലക്ഷ്മണാദികളും സുഗ്രീവാകളും പ്രശംസിക്കുന്നതോടെയാണ് യുദ്ധകാണ്ഡത്തിന്റെയാരംഭം. ഹനുമാന്‍ ലങ്കയിലെ എല്ലാ വിവരങ്ങളും രാവണാദികളുടെ സൈന്യ ബലവും എല്ലാം വിശദമായി വിവരിച്ചു. ഉടന്‍ ലങ്കയിലേക്കു യാത്രതിരിക്കേണ്ടതായ ആവശ്യകതയെ വ്യക്തമാക്കി.

ഇതിനിടെ ലങ്കയില്‍ ഹനുമത് ചെയ്തികളെക്കുറിട്ടച്ച് എല്ലായിടത്തും ചര്‍ചാവിഷയമായി. രാവണ സദസില്‍ മന്ത്രിമാരുമായി കാര്യവിചാരം നടന്നു. ഇതൊരു നിസാര പ്രശ്‌നമാണെന്നമട്ടിലായിരുന്നു പൊതുവേ അഭിപ്രായം. എന്നാല്‍ വിഭീഷണന്‍ ലക്ഷണങ്ങള്‍ വിശദീകരിച്ച് യുക്തമായ വിധത്തില്‍ ജ്യേഷ്ഠനെ സന്മാര്‍ഗത്തിലേക്കു നയിക്കാനുള്ള ശ്രമം നടത്തി.

ചതുരുപായങ്ങളില്‍ സാമം, ദാനം, ഭേദം, ദണ്ഡം ഇവ ഫലപ്രദമാകുന്നില്ലെങ്കില്‍ മാത്രമേ ദണ്ഡമാര്‍ഗമുപയോഗിക്കാവൂ എന്നാണ് അറിവുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ജ്ഞാനികളുടെ അഭിപ്രായത്തിനു പ്രാധാന്യമുണ്ട്. നമുക്ക് സൈന്യബലമുണ്ടെന്നതു ഞാന്‍ സമ്മതിച്ചു. എന്നാല്‍ അതു കരുതി ശത്രുവിനെ നിസാരമായി കാണുന്നത് യുക്തിസഹമല്ല.

രാവണന്‍ ചിന്താകുലനായി അന്നത്തെ യോഗം അവസാനിപ്പിച്ചു. എന്നാല്‍ അടുത്തനാള്‍ പുലര്‍ന്നപ്പോള്‍ തന്നെ വിഭീഷണന്‍ ജ്യേഷ്ഠന്റെ അരമനയിലെത്തി വ്യക്തിപരമായി കാര്യങ്ങള്‍ വിശദീകരിച്ചു.

ജ്യേഷ്ഠാ, ജനകപുത്രി ലങ്കയിലെത്തിയതിനു ശേഷമുണ്ടായ അനിഷ്ടങ്ങളേയും ലക്ഷ്ണങ്ങളെയും ഒന്നു വിലയിരുത്തു. ഹോമകുണ്ഡത്തില്‍ അഗ്നി ശരിക്കു കത്തുന്നില്ല. പാചകശാലയിലും വിദ്യാലയങ്ങളിലും ഇഴവര്‍ഗങ്ങള്‍ വിലസുന്നു. ഹവിസുകളില്‍ ഉറുമ്പരിക്കുന്നു. പശുക്കള്‍ക്ക് കറവ വറ്റുന്നു. രോഗങ്ങള്‍ വര്‍ധിക്കുന്നു. കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു. കറുക്കന്മാര്‍ ഓരയിടുന്നു.

എന്നാല്‍ നല്ലതു കേള്‍ക്കാന്‍ യോഗമല്ലാത്ത പാകത്തിലായിരുന്ന രാവണന്‍ അനുജനെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്തത്.

രാവണന്‍ ആലോചനയില്ലാതെയാണ് ഓരോന്ന് ചെയ്തു വയ്‌ക്കുന്നതെന്ന് കുംഭകര്‍ണനും. തലതിരിഞ്ഞ ഏപര്‍പാടുകളാണ് രാവണന്. ആദ്യം ചെയ്യേണ്ടത് അവസാനവും അവസാനം ചെയ്യേണ്ടത് ആദ്യവും എന്നതാണ് രാവണന്റെ നയം. കുംഭകര്‍ണന്‍ കുറ്റപ്പെടുത്തി.

രാവണനാല്‍ ആട്ടിപ്പുറത്താക്കപ്പെട്ട വിഭീഷണന്‍ ശ്രീരാമ സന്നിധിയില്‍ എത്തി അഭയം തേടി. ശ്രീരാമ നിര്‍ദേശമനുസരിച്ച് ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു.

ശ്രീരാമദികള്‍ വിശ്വകര്‍മാവിന്റെ പുത്രനായ നളന്റെ പ്രാഗല്‍ഭ്യത്തില്‍ സേതുബന്ധനം ചെയ്തു. അവര്‍ ലങ്കയിലേക്കടുക്കുന്നതറിഞ്ഞ രാവണന്‍ രാമനിഗ്രഹം നടത്തിക്കഴിഞ്ഞതായി സീതാദേവിയുടെ മുന്നില്‍ മായാപ്രകടനം നടത്തി. രാമന്റെ വെട്ടിയ ശിരസെന്ന് രാവണന്‍ അവതരിപ്പച്ചത് മായയാണെന്നറിയാതെ സീത ഏറെ വിഷമിച്ചു.

എന്നാല്‍ രാവണന്‍ പോയ ഉടനെ സരമ എന്ന തോഴി സീതയെ സമാശ്വസിപ്പിച്ചു. ഇതെല്ലാം രാവണന്റെ മായയാണെന്ന് വ്യക്തമാക്കി. ഇത് സീതക്ക് വിശ്വാസമാവുകയും ചെയ്തു. രാമാദികള്‍ ലങ്കയിലെത്തിക്കഴിഞ്ഞതായി സരമ അറിയിച്ചു.

സീതക്ക് ഈ അവസരത്തില്‍ ശ്രീരാമനെ എന്തെങ്കിലും സന്ദേശമറിയിക്കാനുണ്ടെങ്കില്‍ ആരോരുമറിയാതെ താന്‍ ആ കൃത്യം നിര്‍വഹിക്കാമെന്ന് സരമ സീതാദേവിക്കു വാക്കു കൊടുത്തു. ഗരുഡനേക്കാള്‍ വേഗത്തില്‍ ആകാശഗമനം നടത്താനും ആരോരുമറിയാതെ പോയി വരാനും തനിക്ക് സാമര്‍ത്ഥ്യമുണ്ടെന്ന് സരമ അറിയിച്ചു. സീതാദേവിയുടെ നിര്‍ദേശാനുസരണ രാവണന്റെ പദ്ധതികളെക്കുറിച്ച് രഹസ്യമായറിഞ്ഞ് സരമ സീതയെ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.