Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലങ്ക ദഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 07:57 pm IST
inSamskriti

കിളിപ്പാട്ടില്‍ ലങ്കാദഹനം ആരംഭിച്ചിരിക്കുന്നത് ജീവന്‍ തുടിക്കുന്ന വാക്കുകളിലാണ്, അല്ലേ? വരുണാ, ഒന്നു ചൊല്ലിത്തരൂ…

വരുണ്‍ ചൊല്ലി-

പവനജനുമതി കൃശശരീരനായീടിനാന്‍

പാശവുമപ്പോള്‍ ശിഥിലമായ് വന്നിതു

ബലമൊടവനതിചപലമചലനിഭഗാത്രനായ്

ബന്ധവും വേര്‍പെട്ടു മേല്‍പ്പോട്ടുപൊങ്ങിനാന്‍

ചരമഗിരി ഗോപുരാഗ്രേ വായുവേഗേന

ചാടിനാന്‍ വാഹകന്മാരേയും കൊന്നവന്‍

ഉഡുപതിയൊടുരസുമടവുയരവിയലുന്നര-

ത്‌നോത്തുംഗസൗധാഗ്രമേറി മേവീടിനാന്‍

മുത്തശ്ശന്‍ പറഞ്ഞു: ‘വായുവേഗം സഞ്ചരിക്കുന്ന ഹനുമാന്‍ കണ്ണില്‍ക്കണ്ട മാളികകളെല്ലാം അഗ്നിക്കിരയാക്കി. വിഭീഷണന്റെ ആശ്രമം മാത്രം ഒഴിവാക്കി. അവസാനം രാവണന്റെ അരമനയുടെ നെറുകയിലെത്തി; വിമാനങ്ങള്‍ എന്നുപേരുള്ള രാജഭവനങ്ങളത്രയും അഗ്നിക്കിരയാക്കി. കമ്പരാമായണകാരന്‍ കാവ്യഭാഷയില്‍ വിവരിക്കുന്നു: ഹനുമാന്‍ നടത്തിയ അഗ്ന്യാരാധനയ്‌ക്ക് വായുഭഗവാന്‍ അകമഴിഞ്ഞ സഹായം നല്‍കി; പടര്‍ന്നുയര്‍ന്നു തിങ്ങിത്തിങ്ങിക്കത്തിത്തെളിഞ്ഞ അഗ്നി, വിഭൂതി നിറഞ്ഞലങ്കയെ വിഭൂതികൊണ്ടു നിറച്ചു; രത്‌നമയിയായിരുന്ന ലങ്ക അഗ്നിമയിയായി; പിന്നെ ഭസ്മയിയായി….

‘ആനന്ദ രാമായണത്തിലേയ്‌ക്ക് ലങ്കാദഹനത്തിനൊരുങ്ങുന്ന ഹനുമാനെ ലങ്കേശന്‍ നേരിടുന്നത്?’ മുത്തശ്ശി ചോദിച്ചു.

അതെ, രാക്ഷസേന്ദ്രന്‍ കാലാള്‍പ്പടയുമായി നേരിടാനെത്തി. കാലാള്‍പ്പടയെ മുഴുവന്‍ കൊന്നൊടുക്കിയ ഹനുമാന്‍ കയ്യിലെ ഇരുമ്പുദണ്ഡുകൊണ്ട് രാവണന്റെ നെറുകയില്‍ ഒന്നടിച്ചു; ലങ്കേശന്‍ ബോധമറ്റ് വീണു. ഹനുമാന്‍ നേരെ, രാക്ഷസേന്ദ്രന്‍ തടവിലാക്കിയിരുന്ന ദേവന്മാരേയും ദേവസ്ത്രീകളേയും മോചിപ്പിച്ചു.

രാവണവധത്തിനുശേഷമാണ് വായുപുത്രന്‍ ഇങ്ങനെ ദേവന്മാരെയും ദേവസ്ത്രീകളെയും ബന്ധന വിമുക്തരാക്കുന്നതെന്നു കേട്ടിട്ടുണ്ട്- മുത്തശ്ശി പറഞ്ഞു.

‘ശരിയാണ്, തത്വസംഗ്രഹ രാമായണത്തില്‍ അങ്ങനെയാണ്. സീതയെ അന്വേഷിച്ചു നടക്കുന്ന വേളയില്‍, കാരാഗൃഹത്തില്‍ക്കിടക്കുന്ന ദേവസ്ത്രീകളുടെ നിലവിളി ഹനുമാന്‍ കേള്‍ക്കയുണ്ടായത്രേ.

‘ഹനുമാന്‍ ദഹിപ്പിച്ച ലങ്ക, രാവണന്‍ വീണ്ടും നിര്‍മിച്ചുവെന്നു കേട്ടിട്ടുണ്ട്’- ശ്രീലക്ഷ്മി പറഞ്ഞു.

‘ഉവ്വ്’-മുത്തശ്ശന്‍ പറഞ്ഞു: ‘സേരീരാമിലാണ് ആ കഥ. നാരായണന്‍ അപ്പോള്‍ തന്നെ വിശ്വകര്‍മാവിനെ വിളിച്ചുവരുത്തി. പഴയ ലങ്കയുടെ അതേ രൂപത്തില്‍ ഒരു ലങ്ക ദേവശില്‍പ്പി നിര്‍മിച്ചു നല്‍കി.

‘ഹനുമാന്‍ ഇപ്പോള്‍ എവിടെയാണ് മുത്തശ്ശാ’ ശരത്ത് തിരക്കി.

‘അവിടെത്തന്നെയുണ്ട്-‘ കഥ തുടര്‍ന്നു: ‘ലങ്കയെ മുഴുവന്‍ ഭസ്മമാക്കിയശേഷം സമുദ്രത്തില്‍ച്ചാടി വാലിലെ തീ കെടുത്തി. കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി എന്നാശ്വസിച്ചിരിക്കേയാണ് കിടിലംകൊള്ളിക്കുന്ന ഒരു ചിന്ത ഹനുമാന്റെ മനസ്സിലേക്ക് ഓടിക്കയറിയത്: ലങ്ക മുഴുവന്‍ അഗ്നിക്കിരയായില്ലേ? അപ്പോള്‍, ശിംശപാവൃക്ഷച്ചുവട്ടിലിരിക്കുന്ന ദേവിയും അഗ്നിക്കിരയായിട്ടുണ്ടാവില്ലേ? എങ്കില്‍പ്പിന്നെ ഞാനെന്തിനു ജീവിച്ചിരിക്കണം? ഈ ജീവന്‍ തന്നെ നശിപ്പിച്ചു കളഞ്ഞാലോ?

‘അപ്പോഴോ?’ ശ്രീഹരി ഉല്‍കണ്ഠയോടെ തിരക്കി.

‘അപ്പോള്‍ ഒരു അശരീരി ഹനുമാന്റെ കാതിലെത്തി: വിശ്വകര്‍മാവ് നിര്‍മിച്ചെടുത്ത ലങ്കാപുരി വായുപുത്രന്‍ നിമിഷവേഗം ഭസ്മമാക്കിയല്ലോ. അദ്ഭുതം തന്നെ. പക്ഷേ, അതിലും വലിയ അദ്ഭുതമല്ലേ, എല്ലായിടവും അഗ്നിക്കിരയായപ്പോള്‍, അശോകവനിയില്‍ സീതാദേവിയും ദേവിയും ദേവിയ്‌ക്കു തണലേകുന്ന ശിംശപാവൃക്ഷവും അഗ്നിക്ക് ഇരയാവാഞ്ഞത്?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.