Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒമ്പതിടത്തെ രണ്ടാം സ്ഥാനം ബിജെപിക്ക് മികച്ച നേട്ടം മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് വോട്ടുകളിലെ ചോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 10:00 pm IST
inKannur

കണ്ണൂര്‍:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞൈടുപ്പില്‍ എല്‍ഡിഎഫിന്റെ മികച്ച വിജയത്തിന് കളമൊരുക്കിയത് ലീഗ്-കോണ്‍ഗ്രസ് വോട്ടുകളിലെ ചോര്‍ച്ചയും ന്യൂനപക്ഷ മത വര്‍ഗ്ഗീയ-തീവ്രവാദ ശക്തികളുടെ വോട്ട് മുന്നണിക്ക് അനുകൂലമായി ലഭിച്ചതും. കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പരമ്പരാഗത വോട്ട് ബാങ്കില്‍ വന്‍ വിളളലാണ് ഉണ്ടായിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം യുഡിഎഫില്‍ നിന്നും വലിയ തോതില്‍ വോട്ടു ചോര്‍ന്നു. മുസ്ലീം ലീഗിന് നാലാംങ്കരി, കളറോഡ് വാര്‍ഡുകള്‍ നഷ്ടമായത് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാതരത്തിലും ലീഗിന് ശക്തമായ സ്വാധീനമുളള രണ്ട് വാര്‍ഡുകളാണ് ഇവ രണ്ടും.

ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന രീതിയില്‍ സിപിഎം നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ പോലുളള തീവ്രസ്വഭാവമുളള സംഘടനകളുടെ വോട്ട് കൂട്ടത്തോടെ സിപിഎമ്മിന് ലഭിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഏതാനും ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പല വാര്‍ഡുകളിലും അവര്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ പോലും ലഭിച്ചിട്ടില്ല. നാമമാത്രമായ വോട്ടുകളാണ് ഇവരുടെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ഇത് കാണിക്കുന്നത് ബിജെപിയേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്താന്‍ ഈ രണ്ട് സംഘടനകളുടേയും നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രഹസ്യ ധാരണയിലെത്തിയിരുന്നുവെന്നതിലേക്കാണ്. മാത്രമല്ല വികസന മുരടിപ്പെന്ന ആരോപണത്തെ മറികടക്കാന്‍ പല വാര്‍ഡുകളിലും വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പല വാര്‍ഡുകളിലും സിപിഎമ്മിന്റെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു.

വോട്ടെടുപ്പ് നടന്ന 35 വാര്‍ഡുകളില്‍ 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ഏഴിടത്തു മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതു വാര്‍ഡുകളില്‍ ഏഴില്‍ യുഡിഎഫും രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നാം സ്ഥാനത്തായി. നഗരസഭയുടെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടത് സിപിഎമ്മിന് കനത്ത ആഘാതമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. ഇത്തവണ യുഡിഎഫിന് ഏഴ് സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 4 സീറ്റും ലീഗിന് 3 സീറ്റും മാത്രമാണ് ലഭിച്ചത്. 5 സീറ്റുണ്ടായിരുന്ന ലീഗിന് 3 സീറ്റുകളും കോണ്‍ഗ്രസിന് 7 ല്‍ നിന്നും 4 ആയി കുറഞ്ഞതും കടുത്ത ക്ഷീണമായി. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും ശക്തി കേന്ദ്രങ്ങളില്‍ നിന്നും സിപിഎമ്മിലേക്ക് വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആറ് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫിന് നഷ്ടമായി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് എല്‍ഡിഎഫ് മട്ടന്നൂര്‍ നഗരസഭയില്‍ അധികാരത്തിലെത്തുന്നത്.

നിലവില്‍ നഗരസഭയില്‍ പ്രാതിനിധ്യമില്ലാത്ത ബിജെപി ഇത്തവണയും എവിടെയും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച ഉയര്‍ന്ന വോട്ടുകള്‍ കാണിക്കുന്നത് നഗരസഭാ പരിധിയില്‍ ബിജെപിയുടെ ക്രമാനുഗതമായ വളര്‍ച്ചയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. 2012 ല്‍ 1984 വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിക്ക് നഗരസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ 3250 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. കഴിഞ്ഞ തവണ നാല് വാര്‍ഡില്‍ മാത്രമായിരുന്നു ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നതെങ്കില്‍ ഇത്തവണ ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തെത്തി. മാത്രമല്ല മൂന്നോളം വാര്‍ഡുകളില്‍ ചെറിയ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ വാര്‍ഡില്‍ പോലും ബിജെപി കോണഗ്രസിനെ പിന്തളളി രണ്ടാം സ്ഥാനത്തെത്തി. കായലൂര്‍(224),കോളാരി(288), അയ്യല്ലൂര്‍(90), ഇടവേലിക്കല്‍(34), കരേറ്റ(329), ദേവര്‍ക്കാട്(131), മട്ടന്നൂര്‍(161), മട്ടന്നൂര്‍ ടൗണ്‍(221), മേറ്റടി(372) എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. മറ്റ് വാര്‍ഡുകളിലുമെല്ലാം ഇത്തവണ മികച്ച മുന്നേറ്റമാണ് ബിജെപി നടത്തിയത്. 15 ഓളം വാര്‍ഡുകളില്‍ നൂറിലധികം വോട്ട് നേടിയ ബിജെപി കായലൂര്‍, കരേറ്റ, മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡുകളില്‍ 50 ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ട സിപിഎം നേതൃത്വം സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.