ബെയ്‌റൂട്ട്: ഏഷ്യ കപ്പ് ബാസ്‌ക്കറ്റ്‌ബോളില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. ആദ്യ മത്സരത്തില്‍ കരുത്തരായ ഇറാന്‍ 101- 54 എന്ന സ്‌കോറിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്.
ഇന്ത്യയുടെ അംജ്യോത് സിങ്ങ് പത്ത് പോയിന്റു നേടി. മറ്റ് ഇന്ത്യന്‍ കളിക്കാര്‍ക്ക് രണ്ടക്കം തികയ്‌ക്കാനായില്ല.
ഇന്ത്യ ഇന്ന് ലോക 28-ാം റാങ്കുകാരായ ജോര്‍ദാനെ നേരിടും. 13 ന് സിറിയയുമായി ഏറ്റുമുട്ടും.
മറ്റൊരു മത്സരത്തില്‍ ശക്തരായ ഫിലിപ്പിന്‍സ് 96-87ന് ചൈനയെ തോല്‍പ്പിച്ചു.
















