Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജധര്‍മ്മോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 09:02 pm IST
in Samskriti

ഭരതന്‍ കേകയ രാജ്യത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം വനവാസത്തിനിറങ്ങാമെന്ന് ദാശരഥി പറഞ്ഞതില്‍ ആശങ്ക തോന്നിയ കൈകേയീ മാതാവ് അതനുവദിച്ചില്ല. ‘വിദ്ധി മാം ഋഷിഭിസ്തുല്യം വിമലം ധര്‍മ്മമാശ്രിതം’ (എന്നെ വിമലമായ ധര്‍മ്മത്തെ ആശ്രയിച്ച ഋഷിമാര്‍ക്കു തുല്യനായി അറിഞ്ഞാലും) എന്ന് ഗത്യന്തരമില്ലാതെ രഘുവരന്‍ പ്രതികരിച്ചതും ചിന്തനീയമാണ്.

അയോദ്ധ്യയില്‍ തിരിച്ചെത്തിയ ഭരതന്‍ സ്ഥിതിഗതികളറിഞ്ഞതും നിസ്സംശയം താന്‍ ചക്രവര്‍ത്തി കിരീടം ചൂടില്ലെന്നു പ്രഖ്യാപിച്ചു. ശ്രീരാമചന്ദ്രപ്രഭുവിനെ ഓര്‍ത്തുകൊണ്ട് മാതൃഭര്‍ത്സനത്തില്‍ നിയന്ത്രണം പാലിക്കാന്‍ തയ്യാറായി. പിതൃകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ച ശേഷം ജ്യേഷ്ഠാനുസാരിയായ ഭരതന്‍ കാനനയാത്രാനിശ്ചയം വിളംബരം ചെയ്തു. ശ്രീരാമചന്ദ്രപ്രഭുവിനെ വനത്തില്‍ വെച്ചു തന്നെ അഭിഷേകം ചെയ്ത് കൂട്ടിക്കൊണ്ടുവരാനാണ് സഹോദരന്‍ നിശ്ചയിച്ചത്. അതിനുള്ള ചതുരംഗപ്പട സന്നാഹങ്ങളോടെയായിരുന്നു പുറപ്പാട്. കുലഗുരു വസിഷ്ഠര്‍ തുടങ്ങി പണ്ഡിതവര്യന്മാരും, വലിയ പൗരാവലിയും ഭരതനെ അഭിനന്ദിച്ച് യാത്രയില്‍ പങ്കുചേര്‍ന്നു.

കൗസല്യാമാതാവും, ഗുഹനും, ഭരദ്വാജമുനിയും, ലക്ഷ്മണനും ഒക്കെ ഭരതനെ സംശയിക്കുന്നതായി സംഭാഷണങ്ങളില്‍ ധ്വനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീരാമചന്ദ്രപ്രഭു, സഹോദരന്റെ ഹൃദയവ്യവഹാരവും വ്യഥയും നന്നായി മനസ്സിലാക്കിയിരുന്നു. ലക്ഷ്മണന്റെ തെറ്റിദ്ധാരണ അകറ്റാന്‍ ദാശരഥി അത് പറയുന്നുമുണ്ട്.

കാട്ടില്‍ത്തന്നെ തേടിയെത്തിയ ഭരതകുമാരനോട് വിസ്തരിച്ചു കുശലമന്വേഷിച്ചെങ്കിലും മറുപടിക്ക് സാവകാശം നല്‍കാതെ ഭരണകാര്യങ്ങളില്‍ സുവ്യക്തവും സമഗ്രവുമായ സൂചനകള്‍ നല്‍കാനാണ് രഘുവരന്‍ ഉദ്യമിച്ചത്. ഭരതന്‍ ജടാവല്‍ക്കലധാരിയായാണ് ജ്യേഷ്ഠനെ കാണാന്‍ എത്തിയത്. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ ഭരതന്‍ കാനനത്തിലേയ്‌ക്ക് വരുന്നത് ന്യായമല്ലല്ലോ എന്ന ചോദ്യത്തോടെ ദാശരഥി ആരംഭിക്കുന്നു. അതിനര്‍ത്ഥം അഹിതവാര്‍ത്ത അറിയും മുമ്പ് ഭരണസംബന്ധിയായ രാജനൈതീക ഉദ്‌ബോധനം നിര്‍വ്വഹിക്കണമെന്ന് ശ്രീരാഘവന്‍ നിശ്ചയിച്ചു എന്നാണല്ലോ. കാരണം വരാനിരിക്കുന്നത് തികച്ചും വൈകാരികത കൊണ്ട് സങ്കീര്‍ണ്ണമായ അന്തരീക്ഷമാണെന്ന് ശ്രീരാമചന്ദ്രപ്രഭു ഊഹിച്ചിരിക്കണം.

വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം നൂറാം സര്‍ഗ്ഗം കച്ചിദദ്ധ്യായമെന്നും പ്രശസ്തമാണ്. ഈ അദ്ധ്യായത്തില്‍ ആറാം ശ്ലോകം മുതല്‍ അവസാനശ്ലോകം വരെ (എഴുപത്തിയാറാം ശ്ലോകം) ശ്രീരാമചന്ദ്രപ്രഭു ഭരണസംബന്ധിയായ ചോദ്യങ്ങള്‍ (കച്ചിത് എന്ന് ആവര്‍ത്തിച്ചുകൊണ്ട് !) ഭരതനോട് ചോദിക്കുന്നു. ഭരതന്‍ പിതൃദത്ത ഭരണാധികാരം സ്വീകരിച്ച് ഭരണമാരംഭിച്ചിരിക്കുന്നു എന്ന നിലയിലാണ് ജ്യേഷ്ഠ ഭ്രാതാവ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

രാമരാജ്യം ഉദാത്ത മാതൃകയായി ഗണിക്കപ്പെട്ടിട്ടുണ്ട്. രാമരാജ്യശൈലി എന്തായിരുന്നിരിക്കണമെന്നറിയാന്‍ ഈ ചോദ്യാവലി പഠന വിധേയമാക്കിയാല്‍ മതിയാവും. ജ്യേഷ്ഠന്‍ പരോക്ഷമായി നല്‍കിയ രാജധര്‍മ്മോപദേശം പ്രതിഭാശാലിയായ ഭരതന്‍ പിന്നീട് പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ടെന്നു കരുതണം. ഭരതന്റെ ഉചിത സമീപനം കൊണ്ട് അയോധ്യ അനാഥയായില്ലെന്നു മാത്രമല്ല ഭരണസ്ഥിരതയും ശ്രേയസ്സും കോസല പുരിക്കു കൈവരികയുണ്ടായി. ശ്രീ രാമചന്ദ്ര പ്രഭുവിന്റെ ചില ചോദ്യങ്ങള്‍ ഇവിടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

ഭരണമെന്നതുകൊണ്ട് രാജ്യഭരണം മാത്രമേ ഉദ്ദേശിക്കപ്പെടുന്നുള്ളൂ എന്നു വരുന്നില്ല. പല തലങ്ങളില്‍, പല പ്രകാരത്തില്‍ നമ്മളെല്ലാവരും ഭരണ മേധാവികളാവാറുണ്ട്. നാം നമ്മുടെ വ്യക്തിത്വ തലങ്ങളെ ഭരിക്കേണ്ടുന്ന അവസ്ഥയും സംജാതമാകാറുണ്ട്. രാജ്യഭരണ വിഷയത്തില്‍ ശ്രീരാമന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വിശകലന വിധേയമാക്കുന്നത് എല്ലാ പഠിതാക്കള്‍ക്കും ആ നിലയ്‌ക്ക് ഉപകാരമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.