കണ്ണൂര്‍: എതാണ്ട് എഴായിരത്തോളം മെഡിക്കല്‍ ഷോപ്പുകളും നിരവധി സ്വകാര്യ-ഗവണ്‍മെന്റ് ആശുപത്രികളും, ക്ലിനിക്കുകളുമുള്ള മലബാറില്‍ അലോപ്പതി, ആയുര്‍വ്വേദ മരുന്നുകള്‍ പരിശോധിക്കുന്നത് ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി ഇല്ലാത്തതിനാല്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാന്‍ വളരെയധികം കാലതാമസം ഉണ്ടാവുകയാണ്. ഡ്രഗ്ഗ് കണ്‍ട്രോള്‍ വകുപ്പിന് നിലവില്‍ തിരുവനന്തപുരത്തും, എറണാകുളത്തും മാത്രമാണ് പരിശോധനാ സൗകര്യമുള്ളത്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പരിശോധനക്കായി എടുക്കുന്ന മരുന്നുകള്‍ ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് വരുമ്പോഴേക്കും മരുന്ന് ഉപയോഗിച്ചുകഴിഞ്ഞിരിക്കും. ഇതുപരിഹരിക്കാന്‍ അടിയന്തിരമായും മരുന്ന് ടെസ്റ്റിംങ്ങ് ലാബ് സൗകര്യ കണ്ണൂരില്‍ അനുവദിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെ.ഭാര്‍ഗവന്‍ അധ്യക്ഷതവഹിച്ചു. പി.വി.പ്രഭാകരന്‍, ഒ.സി.നവിന്‍ചന്ദ്, പി.പി.അനില്‍കുമാര്‍, കെ.വി.പങ്കജാക്ഷന്‍, മുസ്തഫ കീത്തടത്ത്, തോമസ് ജോസഫ് എന്നവര്‍ സംസാരിച്ചു.
















