Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിവാസല്‍ ഇരട്ടക്കൊല; യുവാവ് റിമാന്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 10:40 pm IST
in Kerala

മൂന്നാര്‍: എസ്റ്റേറ്റ് ജീവനക്കാരിയായ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറ്റുകാട് പന്ത്രണ്ട്മുറി ലായം സ്വദേശി പ്രഭു(32)വിനെയാണ് റിമാന്‍ഡ് ചെയ്തത്. പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം താമസിച്ച് വന്നിരുന്ന രാജമ്മ(60) ഇവരുടെ മകള്‍ ഗീത(36) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി 7.30ഓടെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. ആശാരിപ്പണിക്കാരനായ പ്രതി വീതികുറഞ്ഞ ഉളികൊണ്ട് കുത്തിയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഒറ്റമുറി വീടിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഗീതയുടെ ഭര്‍ത്താവ് സതീശനാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. ഇയാള്‍ വീട്ടിലേക്ക് വരുന്ന വഴി പ്രഭുവിനെ കണ്ടിരുന്നു. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്.

രണ്ട് മക്കളുള്ള ഗീത ആറ് വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പ്രഭുവിനൊപ്പം നാടുവിട്ടിരുന്നു. പിന്നീട് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഗീതയുമായി വേര്‍പിരിഞ്ഞ പ്രഭു മറ്റൊരു വിവാഹം കഴിച്ച് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ താമസമാക്കുകയും ചെയ്തു. ഗീത നിരന്തരം ഫോണിലൂടെ ചീത്ത വിളിക്കുന്നതിനെത്തുടര്‍ന്ന് പ്രഭുവിന്റെ വീട്ടില്‍ പ്രശ്‌നങ്ങളായി. ഭാര്യ സംഭവം അറിയുമെന്ന് ഭയന്ന പ്രഭു ഗീതയെ വക വരുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. നാട്ടില്‍ തിരിച്ചെത്തിയ ഗീത മക്കളും ഭര്‍ത്താവുമായി അടുത്തെങ്കിലും അമ്മയോടൊപ്പമായിരുന്നു താമസം. ഗീത ആവശ്യപ്പെട്ട പണം നല്‍കുന്നതിനാണ് ഭര്‍ത്താവ് രാത്രി വീട്ടിലേക്ക് എത്തുന്നത്.

മൂന്നാര്‍ എസ്‌ഐ സജീവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേക്ക് മാറ്റി. കേസിലെ പ്രതിയായ പ്രഭുവിനെ രാത്രി തന്നെ വെള്ളത്തൂവല്‍ പോലീസ് പിടികൂടിയിരുന്നു. മരിച്ച ഗീത ആനച്ചാല്‍ തട്ടാത്തിമുക്കിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരിയാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലയ്‌ക്കുപയോഗിച്ച ആയുധം കണ്ടെത്തിയതായാണ് സൂചന. രാത്രി വൈകിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

പുതിയ വാര്‍ത്തകള്‍

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.