ലണ്ടന്‍: വ്യക്തമായ ആധിപത്യത്തിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നിലവിലുളള ചാമ്പ്യനായ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകേര്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പിന്റെ നാനൂറ് മീറ്ററില്‍ കിരീടം നിലനിര്‍ത്തി.
ഇരുനൂറ് മീറ്ററിലും സ്വര്‍ണകുതിപ്പ് നടത്തി ഡബിള്‍ തികയ്‌ക്കാന്‍ തയ്യാറെടുക്കുന്ന നീകേര്‍ക്ക് 43.98 സെക്കന്‍ഡിലാണ് നാനൂര്‍ മീറ്ററില്‍ സൂവര്‍ണനേട്ടം കൈവരിച്ചത്. ഈ ഇനത്തില്‍ നിലവിലുളള ഒളിമ്പിക് ചാമ്പ്യന്‍ കൂടിയാണ് നീകേര്‍ക്ക്.
ബഹമാസിന്റെ സ്റ്റീവന്‍ ഗാര്‍ഡിനര്‍ 44.41 സെക്കന്‍ഡില്‍ വെളളി മെഡലും ഖത്തറിന്റെ ഇരുപതുകാരന്‍ അബ്ഡലേല ഹാരോണ്‍ വെങ്കലവും കരസ്മാക്കി.44.48 സെക്കന്‍ഡിലാണ് ഹാരോണ്‍ ഫിനിഷ് ചെയ്തത്.
ഈ സീസണിലെ ഏറ്റവും വേഗമാര്‍ന്ന സമയം കുറിച്ച മക്‌വാലയക്ക് അസുഖം മൂലം മത്സരിക്കാനായില്ല. മക്‌വാല മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.
















