തിരുവനന്തപുരം : ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മതിച്ചു. ഇതോടെ രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമല്ലെന്ന സിപിഎം വാദം പൊളിഞ്ഞു. നിയമസഭയില്‍ ചോദ്യത്തിന് മറുപടിയവെയാണ് മുഖ്യമന്ത്രി ഈ കാര്യം തുറന്ന് സമ്മതിച്ചത്.
രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നും അന്വേഷണം നടന്നുവരുന്നുവെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
അന്‍വര്‍ സാദത്ത് എംഎല്‍എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത് . സംസ്ഥാനത്ത് 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ടെന്നും അതില്‍ 13 എണ്ണം രജിസ്റ്റര്‍ ചെയ്തുവെന്നും മറുപടിയിലുണ്ട് . തിരുവനന്തപുരം ജില്ലയില്‍ നടന്നത് ഒരേയൊരു രാഷ്ട്രീയ കൊലപാതകമാണെന്നും അത് രാജേഷിന്റേതാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട് .
ഇതോടെ രാജേഷിന്റെ വധത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന സിപിഎം വാദം പൊളിയുകയാണ് . രാജേഷ് കൊല്ലപ്പെട്ടത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നും വ്യക്തിപരമാണെന്നും ഒക്കെയായിരുന്നു സിപിഎം വാദം . എഫ് ഐ ആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയ കൊലപാതകമല്ലെന്ന വാദത്തില്‍ സിപിഎം ഉറച്ചു നിന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്.
















