കൊച്ചി: ശ്രീകൃഷ്ണജയന്തിയാഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം ശ്രീകൃഷ്ണ സംബന്ധിയായ ചലച്ചിത്ര ഗാനാലാപന മത്സരങ്ങള്‍ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി അവസാനവര്‍ഷവരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഹയര്‍സെക്കണ്ടറി തലം മുതല്‍ ഡിഗ്രി തലം വരെ ആണ്‍, പെണ്‍ വിഭാഗത്തില്‍ പ്രത്യേകം മത്സരം നടക്കും. ഫൈനല്‍ മത്സരം സെപ്റ്റംബര്‍ എട്ടിന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വിവിധ നഗരങ്ങളിലെ മത്സരങ്ങള്‍ ഇടപ്പള്ളി: 12ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ കലൂര്‍ എസിഎസ് സ്‌കൂള്‍ ഹാള്‍ 9846462393. തൃക്കാക്കര: 26ന് ഉച്ചയ്‌ക്ക് 2ന് പാലച്ചുവട് വ്യാസവിദ്യാലയം ഹാള്‍, 9400890035, തൃപ്പൂണിത്തുറ: 20ന് രാവിലെ 9.30ന് ശ്രീപൂര്‍ണ്ണത്രയീശ ബാലാശ്രമം ഹാള്‍ 9446534979, ചോറ്റാനിക്കര: 28ന് രാവിലെ 9.30ന് ആമ്പല്ലൂര്‍ ഉമാമഹേശ്വര വിദ്യാമന്ദിര്‍ 9495624959, മരട്: 28 ന് രാവിലെ 9.30ന് മരട് എന്‍എസ്എസ് ദേവസ്വം മിനി ഹാള്‍ 8606754091. കൊച്ചി, പളളുരുത്തി, വൈപ്പിന്‍, എറണാകുളം നഗരങ്ങളില്‍ നിന്ന് ശ്രീകൃഷ്ണ ചലച്ചിത്രഗാനാലാപനമത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതിയുമായി ബന്ധപ്പെടുക : 9037357290.
















