പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുന്നതില്‍ എതിര്‍പ്പില്ലെന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി. എന്നാല്‍ വിമാനത്താവളത്തിനുപയോഗിച്ചതിന്റെ ബാക്കി ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നുമാത്രം.
ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു. പക്ഷേ കോടതിയിലൂടെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിന് സ്ഥാപിച്ചു കൊടുക്കാനുള്ള നീക്കമാകരുത്. ഭൂരഹിതരുടെ സമരങ്ങളെ ഇടതു പക്ഷ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
ആദിവാസി ദളിത് മുന്നേറ്റസമിതി സംസ്ഥാനസമ്മേളനം 11,12,13 തീയ്യതികളില്‍ പത്തനംതിട്ടയില്‍ നടക്കും. മേരിമാതാ പാരിഷ് ഹാളിലെ മഹാത്മ അയ്യന്‍കാളി നഗറില്‍ 11ന് രാവിലെ 10ന് ഏകതാ പരിഷത്ത് സ്ഥാപകനും ദേശീയ ഭൂപരിഷ്‌കരണ സമിതിയംഗവുമായ ഡോ.പി.വി രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്‌ക്ക് രണ്ടിന് ഭൂ പരിഷ്‌കരണവും കാര്‍ഷിക മേഖലയും ഭൂരഹിതരും എന്നസെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്യും.
പി. സി ജോര്‍ജ്ജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. 12ന് രാവിലെ 10ന് സെമിനാര്‍ വീണാ ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 12ന് പ്രതിനിധി സമ്മേളന ഉദ്ഘാടനം ഒ. രാജഗോപാല്‍ എംഎല്‍എയും വൈകിട്ട് 4 ന് സമാപനസമ്മേളനോദ്ഘാടനം ആന്റോ ആന്റണി എംപിയും നിര്‍വ്വഹിക്കും.
















