വിഴിഞ്ഞം: വിഴിഞ്ഞത്ത് ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്ന് മത്സ്യതൊഴിലാളിയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ ക്രിസ്റ്റടിമയാണ് (55) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കലവാനെന്ന റോബിന്‍സണ്‍, രാമേശ്വരം സ്വദേശി രാധ എന്നിവരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.
രുന്നു സംഭവം. വിഴിഞ്ഞം ഫിഷിംഗ് ലാന്‍ഡിംഗ് സെന്ററിന് സമീപത്തെ പണി പൂര്‍ത്തിയായി വരുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിന്റെ മൂന്നാം നിലയില്‍ നിന്നാണ് ക്രിസ്റ്റടിമയെ താഴേക്ക് തള്ളിയിട്ടത്. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ജോണ്‍സണും ക്രിസ്റ്റടിമയും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്റ്റടിമയോടൊപ്പം മൂന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളിയാണ് കൊലപാതക വിവരം പുറത്ത് അറിയിച്ചത്.
ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റടിമയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ- ഷേര്‍ളി, അഞ്ച് മക്കളുണ്ട്.
















