തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യം തല്ക്കാലം പരിഗണനയിലില്ലെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കൊല്ലം പനിയും പകര്‍ച്ച വ്യാധികളും വര്‍ധിക്കുമെന്ന് സൂചന ലഭിച്ചിരുന്നു.
ജനുവരി മുതല്‍ ഈ മാസം വരെ സംസ്ഥാനത്ത് 24 ഡെങ്കിപ്പനി മരണങ്ങളും 11 എലിപ്പനി മരണങ്ങളും 71 എച്ച്1എന്‍1 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
















