തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. കൃത്യ സമയത്ത് അഗ്നിശമനസേനാംഗങ്ങള്‍ എത്തിയതിനാല്‍ ബസിന് തീപിടിച്ചില്ല. ഇന്നലെ ഉച്ചയ്‌ക്ക് 12.45 ന് പെരുമറ്റത്ത് കനാലിന്റെ സമീപമാണ് സംഭവം.
തൊടുപുഴയില്‍ നിന്നും ഈരാറ്റുപേട്ടയ്‌ക്ക് പോയ കെ എസ് ആര്‍ ടി ബസിന്റെ പിന്നിലുള്ള ടയറിന്റെ ഭാഗത്തു നിന്നുമാണ് പുകയുയര്‍ന്നത്.പെരുമറ്റം കയറ്റം കയറി പോകുകയായിരുന്ന ബസ് പെട്ടെന്ന് നിര്‍ത്തി. പ്രദേശമാകെ പുക കൊണ്ട് നിറഞ്ഞു.
പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ വേഗം ബസിന് പുറത്തിറങ്ങി. 20 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.പുക ഉയര്‍ന്ന ടയറിന്റെ ഭാഗത്തേക്ക് വെള്ളം ഒഴിക്കാന്‍ താമസിച്ചിരുന്നുവെങ്കില്‍ ബസിന് തീപിടിക്കുമായിരുന്നു. തൊടുപുഴയില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേന വാഹനങ്ങള്‍ ഇരു വശങ്ങളില്‍ നിന്നും വെള്ളം ചീറ്റിച്ചാണ് അപകടം ഒഴിവാക്കിയത്.അര മണിക്കൂറോളള
ം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
മുട്ടം പോലീസും സ്ഥലത്തെത്തിയിരുന്നു.
















