ചെങ്ങന്നൂര്‍: ബന്ധുവീട്ടില്‍ പോയ യുവാവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി. തിരുവന്‍വണ്ടൂര്‍ വാലേത്ത് കിഴക്കേതില്‍ വിശ്വനാഥന് പിള്ളയുടെ മകന് വി.വി. വിശാഖി(22) നെയാണ് കഴിഞ്ഞ നാല് മുതല്‍ കാണാതായത്. മൂന്നിന് വിശാഖ് പാലായിലുള്ള ബന്ധുവീട്ടില്‍ പോയിരുന്നു. പിറ്റേന്ന് രാവിലെ തൃശൂരില്‍ ഇന്റര്‍വ്യൂവിന് പോകും എന്ന് ബന്ധുക്കളോടും, ഫോണിലൂടെ അമ്മയോടും പറഞ്ഞിരുന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ വിശാഖിനെ കാണാതായതോടെ ബന്ധുക്കള്‍ വിശാഖിന്റ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് അയിരുന്നു. പാലാ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: