വടക്കാഞ്ചേരി: നഗരസഭയില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയകേന്ദ്രം ഒരുങ്ങുന്നതായി അധികൃതര്‍. ഇതിനോടനുബന്ധിച്ചുള്ള സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു.
കഴിഞ്ഞ രാത്രിയില്‍ നഗരസഭ വൈസ് ചെയര്മാന് എം ആര് അനൂപ് കിഷോറിന്റെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ നടപടികള്‍. വടക്കാഞ്ചേരി ടൗണ്‍, ഓട്ടുപാറ, റെയില്‍വെ സ്റ്റേഷന് എന്നിവിടങ്ങളില്‍ സര്‍വ്വെ പൂര്‍ത്തിയായപ്പോള്‍ 21 പേര് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നതായി കണ്ടെത്തി. ഏഴു പേര് സ്ത്രീകളും 14 പേര് ഇതര സംസ്ഥാനക്കാരുമാണ്. ഇവര്‍ക്ക് സ്ഥിരം അഭയകേന്ദ്രമൊരുക്കുന്നതാണ് പദ്ധതി. കെട്ടിടനിര്‍മ്മാണ ചെലവുകള്‍ക്ക് ഒന്നരക്കോടി രൂപയാണ് നഗരസഭയ്ക്ക് ലഭ്യമാകുന്നത്. സ്ഥിരം സമിതിയധ്യക്ഷന്മാരായ എന്‍ കെ പ്രമദ് കുമാര്‍, എം ആര് സോമനാരായണന്‍, കൗണ്‍സിലര്‍മാരായ എം എച്ച് ഷാനവാസ്, പി ആര് അരവിന്ദാക്ഷന്, ദേശീയ നഗര ഉപജീവന ദൗത്യം ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഷിജു കുമാര്‍, അനു രാജ്, പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സര്‍വ്വേയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: