പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി ബന്ധിക്കുന്ന ഒമര്‍ മൊഹ്സിന്‍ ഷെയ്ക്
ന്യൂദല്‍ഹി: സാഹോദര്യത്തിന്റെ രക്ഷാബന്ധന് ഉത്സവം വൃന്ദാവനിലെ വിധവകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുരയിലെ വൃന്ദാവനില്നിന്നും ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ വിധവകള്‍ സ്വന്തമായി നിര്‍മ്മിച്ച രാഖി മോദിയെ അണിയിച്ചു.
മീരാ സഹാഭിനിനി ആശ്രമത്തിന്റെ നേതൃത്വത്തിലാണ് രാഖി നിര്‍മ്മിച്ചത്. 1500 രാഖികള്‍ ഇവര്‍ പ്രധാനമന്ത്രിക്ക് നല്കി. സന്നദ്ധ സംഘടനയായ സുലഭ് വൃന്ദാവനിലെ ഗോപിനാഥ് ക്ഷേത്രത്തില്‍ ആഘോഷവും സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി രാജ്യത്തിന് രക്ഷാബന്ധന് ആശംസ നേര്‍ന്നു. നിരവധി സ്കൂള്‍ കുട്ടികളും പ്രധാനമന്ത്രിക്ക് രാഖി ബന്ധിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: