മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ അരക്കോടി തൈകളുടെ വിതരണം തുടങ്ങി. മൂന്നു ഘട്ടങ്ങളിലായിട്ടാണ് കൃഷി. മന്ത്രി പി തിലോത്തമന് ഉദ്ഘാടനം ചെയ്തു.
യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഇപ്പോഴും ന്യായവില ലഭിക്കാത്ത സാഹചര്യം ഇടപെടലുകളിലൂടെ മാറ്റിയാല്‍ മാത്രമേ കൂടുതല്‍ കര്‍ഷകരെ കാര്‍ഷിക രംഗത്തേയ്ക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു അദ്ധ്യക്ഷനായി.
കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കുള്ള വായ്പ്പ വിതരണം പിന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് സംഗീത് ചക്രപാണി നിര്‍വഹിച്ചു. ഐസക് മാടവന, സിനിമോള്‍ സോമന്, പ്രേംകുമാര്‍, സുജ ഈപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: