മുംബൈ: ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന് കണ്ടത് അമ്മയുടെ അസ്ഥിപഞ്ജരം. യുഎസിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന റിതുരാജ് സഹാനിക്കാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്.
ഞായറാഴ്ച വൈകിട്ട് 3.30ഓടെ മുംബൈയിലെത്തിയ റിതുരാജ് ഫ്ളാറ്റിലെത്തി കോളിങ് ബെല്ലടിച്ചു. ഏറെ നേരമായിട്ടും വാതില്‍ തുറക്കാതിരുന്നത് കൊണ്ട് ഒരു കൊല്ലന്റെ സഹായത്തോടെ വാതില്‍ തുറന്ന് ഫ്ളാറ്റിനകത്ത് കടന്നു. അവിടെ മകന് കണ്ടത് അമ്മയുടെ അസ്ഥിപഞ്ജരത്തെ. തുടര്‍ന്ന് റിതുരാജ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അന്ധേരിയിലെ ബെല്സ്കോട്ട് ടവറിലെ പത്താം നിലയിലെ ഫ്ളാറ്റില്‍ ഒറ്റക്കായിരുന്നു റിതുരാജിന്റെ അമ്മ ആശ സഹാനിയുടെ(63) താമസം. യുഎസില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന റിതുരാജ് അമ്മയെ കാണാന്‍ ആറ് മാസം കൂടുമ്പോഴോ ഒരു വര്‍ഷത്തിലോ ആണ് വരാറുള്ളത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അമ്മയോട് അവസാനമായി റിതുരാജ് ഫോണില്‍ സംസാരിച്ചിരുന്നു. മുംബൈയില്‍ ഇവര്‍ക്ക് പറയത്തക്ക ബന്ധുക്കളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: